"ചിഹ്നശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം ചേർക്കുന്നു: ar:سميوطيقا; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.7.2+) (യന്ത്രം ചേർക്കുന്നു: hy:Նշանագիտություն)
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ar:سميوطيقا; സൗന്ദര്യമാറ്റങ്ങൾ)
{{prettyurl|Semiotics}}
{{വിക്കിവൽക്കരണം}}
[[ചിഹ്നം ]] എന്നർത്ഥമുള്ള semeion എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് [[ചിഹ്നശാസ്ത്രം|ചിഹ്നവിജ്ഞാനീയം]] അഥവാ [[ചിഹ്നശാസ്ത്രം|സെമിയോട്ടിക്സ് ]] എന്ന സംജ്ഞയുടെ നിഷ്പത്തി. ചിഹ്നങ്ങളെ സംബന്ധിച്ച സാമാന്യമായ സിദ്ധാന്തങ്ങളെ അഥവാ ചിഹ്നങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് [[ചിഹ്നശാസ്ത്രം]] എന്ന് പറയുന്നത്. മനുഷ്യജീവിതത്തിന്റെ ഭാഗമായ സകല സാംസ്കാരിക വ്യവസ്ഥകളേയും പഠന വിഷയമാക്കുന്നതിനാൽ ചിഹ്നശാസ്ത്രം കേവലം ഭാഷയുടെയോ സാഹിത്യത്തിന്റെയോ മാത്രം മേഖലയല്ല. വിശാലാർത്ഥത്തിൽ ചിഹ്ന വിജ്ഞാനം സാംസ്കാരിക പഠത്തിനത്തിനുള്ള ഉപാധിയാണ് . അർത്ഥസൂചന സംവഹിക്കുന്ന വാക്കുകളേയും അടയാളങ്ങളെയുമാണ് ചിഹ്നം എന്ന് സാമാന്യമായി പറയുന്നത്. അങ്ങനെ വരികയാൽ അർത്ഥസൂചന വഹിക്കുന്നതെന്തും ചിഹ്നമാണെന്ന് പറയാം. ഭാഷാപരവും ഭഷേതരവും ആയ ചിഹ്നങ്ങളുണ്ട്.
ചിഹ്നശാസ്ത്രം എന്ന വിജ്ഞാനമേഖലയുടെ സാദ്ധ്യതയെ ആദ്യമായി കണ്ടെത്തിയത് സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ [[ഫെർഡിനാൻഡ് ഡി സൊസ്യൂർ]] ആണ്. ചിഹ്നങ്ങളുടെ ഒരു ശാസ്ത്രം നിലവിൽ വരാനുള്ള സാദ്ധ്യതയെ സൊസ്സ്യൂർ തന്റെ കോഴ്സ് ഇൻ ജെനറൽ ലിങ്ഗ്വിസ്റ്റിക്സ് എന്ന പുസ്തകത്തിലൂടെയാണ് വിഭാവന ചെയ്തത്
ചിഹ്നശാസ്ത്രത്തെപ്പറ്റിയുള്ള ചിന്തകൾക്ക് അടിത്തറയിട്ടുകൊടുത്ത [[ചാൾസ് സാൻഡേഴ്സ് പെയേഴ്സ്]] ചിഹ്നങ്ങളെ മൂന്നു വിഭാഗങ്ങളായി വർഗീകരിക്കുന്നു. ആദ്യത്തേത് ചിത്രം മുതലായ വസ്തുവിനെ നേരിട്ട് പ്രതിനിധാനം ചെയ്യാൻ കഴിയുന്ന വിഗ്രഹാത്മക ചിഹ്നങ്ങൾ(iconic signs), രണ്ടാമത്തേത് മേഘം -മഴ, പുക- തീ മുതലായ പ്രകൃതിചിഹ്നങ്ങൾ(natural signs)അഥവാ സുചികാചിഹ്നങ്ങൾ(indexical) , മൂന്നാമത്തേത് അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് മുതലായ പാരമ്പര്യ-കീഴ്വഴക്കപരമായ ചിഹ്നങ്ങൾ(conventional signs) അഥവാ പ്രതീകാത്മക ചിഹ്നങ്ങൾ(symbolic signs).
ചിഹ്നശാസ്ത്രത്തിനു കീഴിൽ മൂന്നു വ്യത്യസ്തപഠന ശാഖകൾ ഉൾപ്പെടുന്നു. അർത്ഥത്തെ സംബന്ധിച്ച് പഠിക്കുന്ന [[അർത്ഥവിജ്ഞാനം]](semantics), വാക്യഘടനയെപ്പറ്റി പഠിക്കുന്ന വാക്യഘടനാശാസ്ത്രം അഥവാ [[വാക്യവിജ്ഞാനം]](syntactics) , ആശയവിനിമയത്തിനു കൂടുതൽ ഫലപ്രദമായ രീതിയിൽ ഭാഷയെ ഉപയോഗപ്പെടുത്തുന്നതിനുള്ള [[പ്രയോഗവിജ്ഞാനം]](pragmatics) എന്നിവയാണവ.<ref>The Oxford Companion to Philosophy(2005), semotics, p. 864, ed, Ted Honderich, Oxford University Press</ref>
== അവലംബം ==
{{reflist}}
 
[[Categoryവർഗ്ഗം:സാമൂഹ്യശാസ്ത്രം]]
 
[[af:Semiotiek]]
[[an:Semiotica]]
[[ar:سميوطيقا]]
[[ast:Semiótica]]
[[be:Семіётыка]]
42,754

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1465624" എന്ന താളിൽനിന്ന് ശേഖരിച്ചത്