"ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sco:Democratic Pairty (Unitit States)
No edit summary
വരി 63:
|footnotes =
}}
'''ഡെമോക്രാറ്റിക് പാർട്ടി''' [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളിൽ ഒന്നാണ്. ഇപ്പോഴത്തെ അമേരിക്കൻ കോൺഗ്രസിന്റെ (110-‌ാമത് കോൺഗ്രസ്) ഇരു സഭകളിലും, അതായത് ജനപ്രതിനിധി സഭയിലും സെനറ്റിലും, ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുണ്ട്. പക്ഷേ നിലവിൽ അമേരിക്ക ഭരിക്കുന്നത് [[റിപബ്ലിക്കൻdemocratic പാർട്ടി|റിപബ്ലിക്കൻpartyyanu പാർട്ടിയാണ്]]. സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനത്തിലും ഡെമോക്രാറ്റിക് പാർട്ടിക്ക് മുൻ‌തൂക്കമുണ്ട്.
 
1830കളിലാണ് “ഡെമോക്രാറ്റിക് പാർട്ടി” എന്ന പേര് പ്രയോഗത്തിൽ വന്നു തുടങ്ങിയതെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ [[തോമസ് ജെഫേഴ്സൺ]] സ്ഥാപിച്ച ഡെമോക്രാറ്റിക്-റിപബ്ലിക്കൻ പാർട്ടിയുടെ പിന്തുടർച്ചയാണ് തങ്ങളെന്ന് ഡെമോക്രാറ്റുകൾ അവകാശപ്പെടുന്നു. 1896-ൽ [[വില്യം ജെന്നിങ്സ് ബ്രയാൻ]] നേതൃസ്ഥാനത്തെത്തിയതു മുതൽ സാമ്പത്തിക കാര്യങ്ങളിലും മറ്റും റിപബ്ലിക്കൻ പാർട്ടിയുടേതിനേക്കാൾ [[ഇടതുപക്ഷം|ഇടതുപക്ഷ]] നിലപാടാണ് ഡെമോക്രാറ്റുകൾ സ്വീകരിക്കുന്നത്. [[ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്|ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ]] നേതൃകാലത്താണ് പാർട്ടി മുറുകെപ്പിടിക്കുന്ന വ്യക്തിസ്വാതന്ത്ര്യവാദം, തൊഴിൽ‌വർഗ്ഗാഭിമുഖ്യം തുടങ്ങിയ നിലപാടുകൾ സ്വാംശീകരിക്കപ്പെട്ടത്. 1960കളിലെ പൗരാവകാശ പ്രസ്ഥാനത്തിന്റെ അനുരണനങ്ങളും പാർട്ടി നയങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധകാലം]] മുതൽ വിദേശ സൈനിക ഇടപെടലുകളുടെ കാര്യത്തിൽ പാർട്ടി രണ്ടു തട്ടിലാണ്. [[ബിൽ ക്ലിന്റൺ]] നേതൃത്വത്തിലെത്തിയ 1990കൾ മുതലിങ്ങോട്ട് രാഷ്ട്രീയ തത്ത്വസംഹിതകളിൽ കടും‌പിടുത്തം കാട്ടാത്ത മധ്യവർത്തി നയമാണ് പാർട്ടി പൊതുവേ പിന്തുടരുന്നത്.