"വയറുകടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

531 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
==തരങ്ങൾ==
വയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ ബാക്ടീരിയൽ വയറുകടി എന്നും അമീബിക അതിസാരം എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം ഷിഗെല്ല എന്ന സൂക്ഷ്മാണുവാണ്. സാധാരണയായി അമീബിക അതിസാരം ഉണ്ടാക്കുന്നത് എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവയാണ്.
 
രണ്ടുതരം വയറുകടിയുടെയും അണുക്കൾ മലത്തിൽക്കൂടിയാണ് പുറത്തുവരുന്നത്. ഈച്ചയും പാറ്റയും ഈ അണുക്കളെ ഭക്ഷ്യപാനീയങ്ങളിൽ എത്തിക്കുന്നു. രോഗാണുബാധിതമായ ആഹാരമോ ജലമോ കഴിക്കുന്നവർക്ക് രോഗമുണ്ടാകുന്നു.
 
==രോഗലക്ഷണങ്ങൾ==
മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു. ഇതിൽ രക്തവും സ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്. വയറുകടിയുടെ ഫലമായി ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1465368" എന്ന താളിൽനിന്ന് ശേഖരിച്ചത്