"വയറുകടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗം
'വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:49, 29 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗമാണ് വയറുകടി. ബാക്ടീരിയയും, പ്രോട്ടോസോവയും വയറുകടിക്ക് കാരണമാകാറുണ്ട്.

തരങ്ങൾ

വയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ ബാക്ടീരിയൽ വയറുകടി എന്നും അമീബിക അതിസാരം എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം ഷിഗെല്ല എന്ന സൂക്ഷ്മാണുവാണ്. സാധാരണയായി അമീബിക അതിസാരം ഉണ്ടാക്കുന്നത് എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവയാണ്.

രോഗലക്ഷണങ്ങൾ

മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു. ഇതിൽ രക്തവും സ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്.

"https://ml.wikipedia.org/w/index.php?title=വയറുകടി&oldid=1465359" എന്ന താളിൽനിന്ന് ശേഖരിച്ചത്