"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
[[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ]] 1858 മുതൽ 1947 വരെയുള്ള [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]] ഭരണകാലത്തെയും ഭരണത്തെയും ഭരണ പ്രദേശത്തെയുമാണ് '''ബ്രിട്ടീഷ് രാജ്''' (''രാജ്'' എന്ന [[ഹിന്ദി]] പദത്തിന്റെ അർത്ഥം "ഭരണം" എന്നാണ്) അല്ലെങ്കിൽ '''ബ്രിട്ടീഷ് ഇന്ത്യ''' എന്നു വിളിക്കുന്നത് (ഔദ്യോഗിക നാമം: ബ്രിട്ടീഷ് '''ഇന്ത്യൻ സാമ്രാജ്യം'''). അക്കാലത്ത് അന്താരാഷ്ട്ര തലത്തിൽ '''ഇന്ത്യ''' എന്ന പദം ബ്രിട്ടീഷ് രാജിനെ കുറിച്ചു.
 
[[യുണൈറ്റഡ് കിങ്ഡം]] നേരിട്ടു ഭരിച്ച ഭൂപ്രദേശങ്ങളും <ref>Firstly the [[United Kingdom of Great Britain and Ireland]] then after 1927, the [[United Kingdom of Great Britain and Northern Ireland]]</ref> (അക്കാലത്ത്, "ബ്രിട്ടീഷ് ഇന്ത്യ") [[British Crown|ബ്രിട്ടീഷ് കിരീടത്തിന്റെ]] പരമാധികാരത്തിനു കീഴിൽ നാടുവാഴികൾ ഭരിച്ച [[princely states|നാട്ടുരാജ്യങ്ങളും]] ഇതിൽ ഉൾപ്പെട്ടു. ബ്രിട്ടീഷുകാരുമായി സന്ധി ഉടമ്പടികളിൽ ഒപ്പുവെച്ച നാട്ടുരാജാക്കന്മാർക്ക് അന്താരാഷ്ട്ര കാര്യങ്ങളിൽ പൂർണ്ണ ബ്രിട്ടീഷ് പ്രാതിനിധ്യം ബ്രിട്ടീഷ് സാമന്ത രാജ്യമാവുന്നതിനുള്ള സമ്മതം എന്നിവയ്ക്കു പകരമായി ഒരു നിശ്ചിത അളവുപരിധിവരെ സ്വയം ഭരണം അനുവദിച്ചിരുന്നു.
 
ഇന്നത്തെ [[ഇന്ത്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] രാജ്യങ്ങൾക്കു പുറമേ പല സമയത്തും [[Aden Colony|ഏദൻ]] (1858 മുതൽ 1937 വരെ), [[Lower Burma|അധോ ബർമ്മ]] (1858 മുതൽ 1937 വരെ), [[Upper Burma|ഉപരി ബർമ്മ]] (1886 മുതൽ 1937 വരെ) (ബർമ്മ പൂർണ്ണമായും 1937-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വിഘടിപ്പിച്ചു)<ref>[http://www.time.com/time/magazine/article/0,9171,788006,00.html പേനയ്ക്കു പകരം വാൾ], ''[[TIME Magazine|റ്റൈം മാസിക]]'', April 12, 1937</ref>), [[British Somaliland|ബ്രിട്ടീഷ് സൊമാലിലാന്റ്]] (1884 മുതൽ 1898 വരെ), [[Singapore|സിങ്കപ്പൂർ]] (1858 മുതൽ 1867 വരെ) എന്നിവയും ബ്രിട്ടീഷ് ഇന്ത്യയുടേ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മദ്ധ്യപൂർവ്വദേശങ്ങളിലെ ബ്രിട്ടീഷ് വസ്തുവകകളുമായി ബന്ധമുണ്ടായിരുന്നു; ഈ പ്രദേശങ്ങളിൽ പലയിടത്തും ഇന്ത്യൻ [[രൂപ]] നാണയമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ ഇന്നത്തെ [[ഇറാഖ്]] ബ്രിട്ടീഷ് സർക്കാരിന്റെ [[ഇന്ത്യ ഓഫീസ്]] ആണ് ഭരിച്ചത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1465322" എന്ന താളിൽനിന്ന് ശേഖരിച്ചത്