"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: vi:Ấn Độ thuộc Anh)
(ചെ.)
 
{{main|ഇന്ത്യയിലെ കമ്പനി ഭരണം}}
[[1600]] [[ഡിസംബർ 31]]-നു [[ഇംഗ്ലണ്ട്]] രാജ്ഞിയായ [[Elizabeth I of England|എലിസബത്ത് I]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക്]] കിഴക്കുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനുള്ള [[royal charter|രാജകീയ അനുമതി പത്രം]] നൽകി. ഇന്ത്യയിൽ ബ്രിട്ടീഷ് കപ്പലുകൾ ആദ്യമായി എത്തിയത് ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സൂറത്ത്]] തുറമുഖത്ത് 1608-ൽ ആണ്. നാലു വർഷത്തിനു ശേഷം ബ്രിട്ടീഷ് കച്ചവടക്കാർ [[Battle of Swally|സ്വാലി യുദ്ധത്തിൽ]] [[പോർച്ചുഗൽ|പോർച്ചുഗീസുകാരുമായി]] യുദ്ധം ചെയ്തത് [[മുഗൾ]] ചക്രവർത്തിയായ [[ജഹാംഗീർ|ജഹാംഗീറിന്റെ]] പ്രീതിയ്ക്കു കാരണമായി. 1615-ൽ ഇംഗ്ലണ്ടിലെ രാജാവായ [[James I of England|ജെയിംസ് I]] തന്റെ പ്രതിനിധിയായി [[Thomas Roe|സർ തോമസ് റോയെ]] ജഹാംഗീറിന്റെ കൊട്ടാരത്തിലേയ്ക്കയച്ചു. അദ്ദേഹം മുഗളരുമായി സ്ഥാപിച്ച വാണിജ്യ കരാർ യൂറോപ്പിൽ നിന്നുള്ള ചരക്കുകൾക്കു പകരമായി കമ്പനിയ്ക്ക് ഇന്ത്യയിൽ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അനുമതി നൽകി. കമ്പനി [[പരുത്തി]], [[പട്ട്]], [[potassium nitrate|വെടിയുപ്പ്]], [[indigo|നീലമരി]], [[തെയിലതേയില]] തുടങ്ങിയവയിൽ വ്യാപാരം നടത്തി.
 
സൂറത്തിൽ [[1612]]-ൽ സ്ഥാപിച്ച ആദ്യത്തെ പണ്ടികശാലയ്ക്കു പുറമേ 1600-കളുടെ മദ്ധ്യത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി പിന്നീട് പ്രധാന ഇന്ത്യൻ നഗരങ്ങളായിത്തീർന്ന ബോംബെ, മദ്രാസ് നഗരങ്ങളിലും പണ്ടികശാലകൾ സ്ഥാപിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ കമ്പനി ബംഗാളിലെ മൂന്നു ചെറിയ മത്സ്യബന്ധന ഗ്രാമങ്ങളിൽ പണ്ടികശാലകൾ സ്ഥാപിച്ചു. അവയിൽ ഒന്നിന്റെ പേര് കാളികട്ട എന്നായിരുന്നു - ഇതിൽ നിന്നാണ് കൽക്കത്ത എന്ന പേര് വന്നതെന്നു കരുതുന്നു. 1670-ൽ ഇംഗ്ലണ്ടിലെ രാജാവായ [[Charles II of England|ചാൾസ് II]] കമ്പനിയ്ക്ക് സ്ഥലം ഏറ്റെടുക്കുവാനും ഒരു സൈന്യം രൂപവത്കരിക്കാനും സ്വന്തം പണം അച്ചടിക്കാനും കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ നിയമനിർവ്വഹണം നടത്താനുമുള്ള അധികാരം നൽകി. 18-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് ഇന്ത്യൻ പ്രസിഡൻസികൾ ഭരിക്കുന്ന കമ്പനി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു രാഷ്ട്രം പോലെ പ്രവർത്തിച്ചു എന്നു പറായാം.
[[1857]] [[മെയ് 10]]-നു [[ഡെൽഹി|ഡെൽഹിയ്ക്ക്]] 65 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന [[മീററ്റ്|മീററ്റിലെ]] ഒരു [[cantonment|കന്റോണ്മെന്റിൽ]] [[ബ്രിട്ടീഷ് ഇന്ത്യൻ സൈന്യം|ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ]] [[ഹിന്ദു|ഹിന്ദുക്കളും]] [[മുസ്ലീം|മുസ്ലീങ്ങളും]] ഉൾപ്പെടുന്ന ഭടന്മാർ ("ശിപായികൾ" എന്ന് ഇവർ അറിയപ്പെട്ടു ഉർദു / പേർഷ്യൻ ഭാഷകളിൽ ഭടൻ എന്ന് അർത്ഥം വരുന്ന ''സിപാഹി'' എന്ന പദത്തിൽ നിന്നും)ബ്രിട്ടീഷുകാർക്ക് എതിരായി കലാപം ഉയർത്തി. ആ സമയത്ത് കമ്പനി സൈന്യത്തിന്റെ ഇന്ത്യയിലെ അംഗസംഘ്യ 238,000 ആയിരുന്നു. ഇതിൽ 38,000 മാത്രമായിരുന്നു യൂറോപ്യന്മാർ. ഇന്ത്യൻ സൈനികർ ദില്ലിയിലേയ്ക്ക് മാർച്ച് ചെയ്ത് തങ്ങളുടെ സേവനങ്ങൾ [[മുഗൾ]] ചക്രവർത്തിയ്ക്ക് വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ ഉത്തരേന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും മിക്ക ഭാഗങ്ങളും [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക്]] എതിരായി ഒരു വർഷത്തോളം നീണ്ടുനിന്ന സായുധ പ്രക്ഷോഭത്തിലേയ്ക്ക് കൂപ്പുകുത്തി. പല ഇന്ത്യൻ റെജിമെന്റുകളും ഇന്ത്യൻ രാജ്യങ്ങളും ഈ പ്രക്ഷോഭത്തിൽ ചേർന്നു. മറ്റു പല ഇന്ത്യൻ യൂണിറ്റുകളും ഇന്ത്യൻ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കമാൻഡർമാരെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും പിന്തുണയ്ച്ചു.
 
ഗവർണർ-ജനറൽ ആയിരുന്ന ഡൽഹൌസി പ്രഭു പിന്തുടർന്ന [[ദത്താപഹാര നയം]] ("ഡോക്ട്രിൻ ഓഫ് ലാപ്സ്") ബ്രിട്ടീഷ് സാമന്തരാജ്യമായ ഏതെങ്കിലും [[നാട്ടുരാജ്യം|നാട്ടുരാജ്യത്തിലെ]] രാജാവ് നേരിട്ടുള്ള അനന്തരാവകാശി ഇല്ലാതെ മരിച്ചാൽ ആ രാജ്യം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|കമ്പനിയുമായി]] ലയിപ്പിക്കാൻ വ്യവസ്ഥചെയ്തു. മതപരമായും പരമ്പരാഗതമായും ദത്തെടുക്കൽ അനന്തരാവകാശികളില്ലാത്ത രാജാക്കന്മാർ പിന്തുടർന്നിരുന്നു. ദത്തുപുത്രനെ അടുത്ത നാടുവാഴിയാക്കാനുള്ള അവകാശം [[ഡോക്ട്രിൻദത്താപഹാര ഓഫ് ലാപ്സ്നയം]] നിഷേധിച്ചു. ഈ നിയമം അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ ചേർത്ത രാജ്യങ്ങളിൽ [[സത്താര]], [[തഞ്ജാവൂർ]], [[സംഭാൽ]], [[ഝാൻസി]], [[ജേഥ്പൂർ]], [[ഉദയ്പൂർ]], [[ബഘത്]] തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിനു പുറമേ പ്രത്യേകിച്ചു കാരണങ്ങൾ ഇല്ലാതെ [[സിന്ധ്]] (1843-ൽ). [[ഔധ്]] (1856-ൽ) എന്നിവയെയും ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേർത്തു. മുഗൾ സാമ്രാജ്യത്തിന്റെ തുടർച്ചയായ ഔധ് ഭീമമായ വരുമാനം ഉത്പാദിപ്പിക്കുന്ന ഒരു സമ്പന്നരാജ്യമായിരുന്നു.
 
ബ്രിട്ടീഷ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇന്ത്യക്കാർക്കെതിരേ പക്ഷപാതപരമായിരുന്നു. ''ഈസ്റ്റ് ഇന്ത്യ (റ്റോർച്ചർ) 1855–1857'' — എന്ന പേരിലുള്ള ഔദ്യോഗിക നീല പുസ്തകങ്ങൾ 1856, 1857 വർഷങ്ങളിൽ ബ്രിട്ടീഷ് ഹൌസ് ഓഫ് കോമൺസിനു മുൻപിൽ വിചാരണയുടെ ഭാഗമായി സമപ്പിച്ചു. ഇതു പ്രകാരം കമ്പനി ഉദ്യോഗസ്ഥർ ഇന്ത്യക്കാർക്കെതിരേ മൃഗീയമായി ക്രൂരതകൾക്ക് കുറ്റാരോപിതരായാലോ കുറ്റക്കാരെന്നു കണ്ടാലോ അവർക്ക് അനവധി തവണ അപ്പീലുകൾക്ക് പോകുവാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1465320" എന്ന താളിൽനിന്ന് ശേഖരിച്ചത്