"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
ക്രി.മു. പത്താം ശതകത്തിനും ആറാം ശതകത്തിനുമിടയില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് കണാദന്‍. രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചെര്‍ന്നാണ്‌ എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ കണാദന്‍ വാദിച്ചു. കണം (പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാര്‍ശനികനാണ്‌ ഇദ്ദേഹം. [[രാസമാറ്റം]] സംബന്ധിച്ച ആദ്യ ആശയങ്ങള്‍ മുന്നോട്ടുവെച്ചതും കണാദനാണെന്ന്‌ കരുതപ്പെടുന്നു. ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോള്‍ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദന്‍ അഭിപ്രായപ്പെട്ടു. [[വൈശേഷകം|വൈശേഷികദര്‍ശനമെന്ന]] തത്വചിന്തയുടെ ഉപജ്ഞാതാവ്‌ കണാദനാണ്‌. പ്രാചീന ഭാരതീയ ദര്‍ശനങ്ങളിലെ പ്രധാനമായ ഒന്നാണിത്‌.
 
==നിരുക്തം==
==പേരിനു പിന്നില്‍==
കണം കഴിക്കുന്നവന്‍ ആരോ അവന്‍ എന്നാണ്‌ കണാദനര്‍ത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്‌. വിളവെടുപ്പിന്‌ ശേഷം വയലില്‍നിന്നോ വഴിയില്‍ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ ഭക്ഷിച്ചു ജിവിച്ച സന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്‌. [[പരമശിവന്‍|ശിവന്‍]] മൂങ്ങയുടെ രൂപത്തില്‍ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങള്‍ പഠിപ്പിച്ചുവെന്നാണ്‌ ഐതിഹ്യം. ഇത്തരത്തില്‍ കണാദനെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ നിലവിലുണ്ട്.
 
"https://ml.wikipedia.org/wiki/കണാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്