"തളർവാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
മസ്തിഷ്കത്തിന്റെ വലതു ഭാഗത്തുണ്ടാകുന്ന ക്ഷതം ശരീരത്തിന്റെ ഇടതുഭാഗത്തെയും, ഇടതുഭാഗത്തുണ്ടാവുന്ന ക്ഷതം ശരീരത്തിന്റെ വലതുഭാഗത്തെയും തളർത്തുന്നു. ശരീരത്തിന്റെ ഇടതു ഭാഗത്തെ നിയന്തിക്കുന്നത് വലതു സെറിബ്രവും, വലതുഭാഗത്തെ നിയന്ത്രിക്കുന്നത് ഇടതു സെറിബ്രവുമായതിനാലാണിത്.
 
നാഡീവ്യൂഹത്തിലുണ്ടാവുന്ന രോഗാണുസംക്രമണം, മസ്തിഷ്കത്തിലെ കലകളിൽ വേണ്ടത്ര രക്തസംക്രമണമില്ലാതാവുക, മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടാവുക, മുഴകൾ വളരുക തുടങ്ങിയവ തളർവാതത്തിനു കാരണമാവാം. പോളിയോ പോലുള്ള നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങൾ ബാധിച്ചവരിലും തളർവാതം കാണപ്പെടുന്നു.
 
[[വർഗ്ഗം:നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങൾ]]
"https://ml.wikipedia.org/wiki/തളർവാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്