"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
==വിമർശനം==
[[ചിത്രം:Pedro Berruguete - Saint Dominic Presiding over an Auto-da-fe (1475).jpg|thumb|200px|മതദ്രോഹവിചാരണയിൽ ഡൊമിനിക് അദ്ധ്യക്ഷം വഹിക്കുന്നതായുള്ള പെദ്രോ ബെരുഗ്വേറ്റേയുടെ ഈ ചിത്രീകരണം 1475-ലേതാണ്.]]
യാഥാസ്ഥിതികതയോടുള്ള ഭ്രാന്തമായ ആഭിമുഖ്യത്തിന്റെ പേരിൽ ഡൊമിനിക് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഡൊമിനിക്കിന്റേയും അനുയായികളുടേയും പ്രഘോഷണങ്ങൾക്കൊപ്പം മതദ്രോഹവിചാരണകളും ഒട്ടേറെ പാതകങ്ങൾക്ക് അവസരം കൊടുത്ത ഒരു കുരിശുയുദ്ധവും ഉപയോഗിച്ചാണ് വ്യവസ്ഥാപിതക്രിസ്തീയ [[കാത്താറിസം|അൽബിജൻഷ്യൻ]] വിശ്വാസത്തെ ഒടുവിൽ നിർമ്മാർജ്ജനം ചെയ്തത്. ഭീഷണമായ ആ കുരിശുയുദ്ധത്തിലെ ക്രൂരതകളിൽ ചിലതിനെ ഡൊമിനിക് എതിർത്തതായി പറയപ്പെടുന്നെങ്കിലും ആ സംരംഭത്തിലെ ഏറ്റവും പ്രധാന പങ്കാളികളിൽ ഒരാളായിരുന്നു അദ്ദേഹം.<ref name ="russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറങ്ങൾ 450-51)</ref> വേദവ്യതിചലനങ്ങളെ നേരിടാൻ കത്തോലിക്കാ രാജ്യങ്ങളിൽ നിലവിലിരുന്നപിന്നീടു വ്യാപകമായ കുപ്രസിദ്ധമായ മതദ്രോഹവിചാരണക്കോടതികൾ (Inquisition) തുടങ്ങിയത് ഡൊമിനിക്കാണെന്ന ധാരണ പരന്നിട്ടുണ്ട്. ഡൊമിനിക്കിന്റെ അനുയായികൾ അദ്ദേഹത്തെ "വേദവിപരീതരുടെ പീഡകൻ" (Persecutor Haereticorum) എന്നു വിളിച്ചു. പിൽക്കാലങ്ങളിൽ ഡൊമിനിക്കന്മാർ മതദ്രോഹവിചാരണകളുടെ സ്ഥാപനത്തിലും നടത്തിപ്പിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.<ref> "......the fiercely orthodox order of the Dominicans, founded by Saint Dominic was strongly supported by Innocent-III who with its assistance set up an organization, the Inquisition, for the hunting of heresy, and the affliction of free thought." എച്ച്.ജി.വെൽസ്, "എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ്", അദ്ധ്യായം 46, "The Crusades and the Age of Papal Dominion"(പുറം 190)</ref>
 
എന്നാൽ, ലാംഗ്വേഡോക്കിൽ ഡൊമിനിക് കഴിഞ്ഞ പത്തു വർഷക്കാലത്തിന്റെ കഥയിൽ മതവിശ്വാസസംബന്ധിയായ ശാരീരികപീഡനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പരാമർശിക്കപ്പെടുന്നത് ഒരു സന്ദർഭത്തിൽ മാത്രമാണെന്നും അത് വേദവൈപരീത്യത്തിന്റെ പേരിൽ എരിച്ചുകൊല്ലപ്പെടുകയായിരുന്ന ഒരാളെ തീയിൽ നിന്നു രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടാണെന്നും ചരിത്രകാരനായ [[വിൽ ഡുറാന്റ്]] ചൂണ്ടിക്കാട്ടുന്നു.<ref name ="durant"/>
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്