"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==വ്യക്തിത്വം, സ്വാധീനം==
[[ചിത്രം:SAN DOMENICO primo piano affresco.JPG|thumb|175px|left|ഡൊമിനിക്കിന്റെ മറ്റൊരു ചിത്രം]]
തന്റെ സമകാലീനനായിരുന്ന [[അസ്സീസിയിലെ ഫ്രാൻസിസ്|അസ്സീസിയിലെ ഫ്രാൻസിസിന്റെ]] വ്യക്തിത്വത്തിൽ പ്രകടമായ നിറപ്പകിട്ട് ഡൊമിനിക്കിന് ഉണ്ടായിരുന്നില്ലെങ്കിലും സ്വന്തം പേരിൽ അറിയപ്പെടുന്ന സന്യാസസഭയെ തന്റെ തനിപ്പകർപ്പായി രൂപപ്പെടുത്തുന്നതിൽ കൂടുതൽ വിജയിച്ചത് ഡൊമിനിക്കാണ്. അതേസമയം, രണ്ടു വട്ടം വച്ചുനീട്ടപ്പെട്ട [[മെത്രാൻ]] പദവി തിരസ്കരിക്കാൻ മാത്രം വിനീതനുമായിരുന്നു അദ്ദേഹം. ജീവിതാവസാനത്തോടടുത്ത്, ഡൊമിനിക്കൻ സഭാധിപന്റെ സ്ഥാനം ഒഴിയാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പ്രായത്തിൽ തന്നേക്കാൾ 12 വയസ്സ് ഇളപ്പമുണ്ടായിരുന്ന ഫ്രാൻസിസിനെ അദ്ദേഹം വിശുദ്ധിയിൽ തനിക്കു മേലുള്ളവനായി ബഹുമാനിച്ചു.{{സൂചിക|൧|}} ക്രിസ്തീയാദർശമനുസരിച്ചുള്ള സഹോദരപ്രേമം അദ്ദേഹത്തിൽ പ്രകൃതത്തിന്റെ ഭാഗം തന്നെയായിരുന്നു. പാലെൻഷ്യായിൽ വിദ്യാർത്ഥിയായിരിക്കെ അവിടെ ക്ഷാമമുണ്ടായപ്പോൾ ദരിദ്രർക്കു ഭക്ഷണം നൽകാനായി, താൻ വായിച്ച് അടിവരയിട്ട പുസ്തകങ്ങൾ ഉൾപ്പെടെ തനിക്കുണ്ടായിരുന്നതെല്ലാം അദ്ദേഹം വിറ്റതായി പറയപ്പെടുന്നു. അടിമകളുടെ മോചനത്തിനായി സ്വയം വിൽക്കാൻ ഡൊമിനിക് രണ്ടു വട്ടം ഒരുങ്ങിയതായി സമകാലീനനും ജീവചരിത്രകാരനുമായ ബെർത്തലോമ്യോ ട്രെന്റും പറയുന്നു.<ref name ="cath"/><ref name ="dict"/>
 
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്