"പുത്തേഴത്ത് രാമൻ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

http://thiricharivu-devoose.blogspot.com/2012/05/blog-post.html
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
ഇരുപതാം നൂറ്റാണ്ടിലെ കേരളസമൂഹത്തിലും മലയാളസാഹിത്യത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പുത്തേഴത്തു രാമൻ മേനോൻ [[തൃശ്ശൂർ ജില്ല]]യിലെ [[മണലൂർ]] എന്ന പ്രദേശത്തു് കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു അമ്മയുടെയും മകനായി 1891 ഒക്ടോബർ 19 നു രാമൻ മേനോൻ ജനിച്ചു. കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാർ, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചി നാട്ടുരാജ്യത്തിന്റേയും തൃശ്ശൂരിന്റേയും ചരിത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടു്.
 
മലയാള സാഹിത്യ നഭസ്സിലെ തിളങ്ങുന്ന നക്ഷത്രമാണ് പുത്തേഴത്ത്‌ രാമൻ മേനോൻ. വൈവിധ്യമാർന്നവൈവിദ്ധ്യമാർന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ കൈരളിക്കു നിവേദ്യമായി അർപ്പിച്ചു. ഉപന്യാസകാരൻ, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരൻ, ഹാസ സാഹിത്യ കാരൻഹാസ്യസാഹിത്യകാരൻ എന്നിങ്ങനെ സാഹിത്യത്തിന്റെ മിക്ക മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ്കയ്യൊപ്പു പതിപ്പിച്ചുചാർത്തി. ശക്തൻ തമ്പുരാൻ എന്ന ഗ്രന്ഥത്തിലൂടെ പുത്തേഴത്ത്‌ രാമൻ മേനോൻ അനിഷേധ്യനായ ഒരു ചരിത്രകാരനായി. ഹിന്ദുമതവും സംസ്കാരവും, സഹസ്രകിരണനായ ടാഗോർ എന്നീ പഠന ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻറെ ഗവേഷണബുദ്ധിയുടെ പ്രത്യക്ഷോദാഹരണങ്ങൾ ആണ്. ചതുരാധ്യായി എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തെ അറിയുക, തൃശ്ശൂർ - ട്രിച്ചൂർ എന്നീ ഉപന്യാസങ്ങൾ അദ്ദേഹത്തിൻറെ ചരിത്ര രചനാ രംഗത്തെ മറ്റു നാഴികക്കല്ലുകളാണ്. ബാലസാഹിത്യത്തിൽ അദ്ദേഹത്തിൻറെ രചനപ്രധാനരചന 'കുട്ടികളെ നിങ്ങൾ ഈ ആളെ അറിയുമോ?' എന്ന കൃതിയാണ്.
 
മലയാള സിനിമാ രംഗത്ത് ശ്രീ രാമമേനോന്റെ സ്ഥാനം അദ്വിതീയമാണ്. 1948 ല ഇറങ്ങിയ നിർമല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമാണ്. നിർമല മലയാളത്തിൽ ആദ്യമായി പിന്നണി ഗാനങ്ങൾ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിർമ്മിച്ച ചിത്രവുമായിരുന്നു. മലയാളത്തിലെ നാലാമത്തെ ചിത്രമാണ് നിർമല. ആ ചിത്രത്തിൻറെ തിരക്കഥാകൃത്തിന് മലയാള സിനിമാ ചരിത്രത്തിൽ ഉള്ള സ്ഥാനം ഊഹിക്കാവുന്നതേ ഉള്ളു.
 
നീണ്ടകാലത്തെ സാഹിത്യ സപര്യയ്ക്കു ശേഷം ശ്രീ പുത്തേഴത്ത്‌ രാമൻ മേനോൻ 1973 സെപ്തംബർ 22 നു നിര്യാതനായി.
 
(ശ്രീ പുത്തേഴത്ത്‌ രാമൻ മേനോനെക്കുറിച്ച് ഇന്റർനെറ്റിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് www.malayalachalachithram.com ൽ ആണ് ഇത്രയും വിലപ്പെട്ട വിവരങ്ങളും ശ്രീ രാമൻ മേനോന്റെ ചിത്രവും നൽകിയത് ബഹുമാന്യനായ പുത്തേഴത്തു രാമചന്ദ്രൻ മാഷ്‌ ആണ്. അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ഈ വിവരങ്ങൾ വിക്കിപീടിയയ്ക്കും കൂടി പങ്കു വയ്ക്കുന്നു )
"https://ml.wikipedia.org/wiki/പുത്തേഴത്ത്_രാമൻ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്