"വിൻഡോസ് 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
copy from http://www.mathrubhumi.com/tech/microsoft-windows-8-os-windows-rt-surface-tablet-computers-312356.html
വരി 2:
{{Infobox OS version
| name = വിൻഡോസ് 8
Windows 8
| family = മൈക്രോസോഫ്റ്റ് വിൻഡോസ്Microsoft Windows
| logo =Windows_8_logo_and_watermark.svg
| screenshot = Windows 8 Developer Preview Start Screen.png
വരി 26:

[[മൈക്രോസോഫ്റ്റ്]] പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും [[ലാപ്‌ടോപ്പ്]], [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ|ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ]], മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ് സോഫ്റ്റ്വെയറാണ്]] '''വിൻഡോസ് 8'''. [[പേർസണൽ കമ്പ്യൂട്ടർ|പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്ക്]] മീഡിയ ടാബ്‌ലറ്റുകളുടെ സവിശേഷതകൾ ഇതിലൂടെ സാധ്യമാക്കുന്നു. ഒരേ സമയം തന്നെ ടച്ച് സ്‌ക്രീൻ, [[കീബോഡ്|കീബോർഡ്]]-[[മൗസ്]] എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാനുതകുന്ന രീതിയിലാണ് ഈ സോഫ്റ്റ്വെയറിന്റെ രൂപകൽപ്പന.

2012 ഒക്ടോബർ 26-ന് ന്യൂയോർക്കിൽ നടന്ന പ്രത്യേക പരിപാടിയിലാണ് പുതിയ വിൻഡോസ് അവതരിപ്പിക്കപ്പെട്ടത്<ref>[http://www.mathrubhumi.com/tech/microsoft-windows-8-os-windows-rt-surface-tablet-computers-312356.html] വിൻഡോസ് 8 എത്തി:മാതൃഭൂമിയിലെ വാർത്ത </ref>. ഇന്ത്യയിലും വിൻഡോസ് 8 ലഭ്യമാണ്.
വിൻഡോസിന്റെ ആദ്യപതിപ്പായ [[വിൻഡോസ് 1.0]] അവതരിപ്പിക്കപ്പെട്ടിട്ട് ഏതാണ്ട് 27 വർഷം തികയുന്ന സമയത്താണ് വിൻഡോസ് 8 എത്തുന്നത്. എം.എസ്.ഡോസിന്റെ സ്വാധീനത്തിൽനിന്ന് വിൻഡോസിനെ മുക്തമാക്കിയ വിൻഡോസ് 95 ന് ശേഷം, ആ ഒഎസിന് സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമാണ് വിൻഡോസ് 8 ലേത്.
ആഗോളതലത്തിൽ പേഴ്‌സണൽ കമ്പ്യൂട്ടിങ് രംഗത്ത് വൻസ്വാധീനം ചെലുത്താൻ മൈക്രോസോഫ്റ്റിനെ പ്രാപ്തമാക്കിയത് 1995 ൽ പുറത്തുവന്ന വിൻഡോസ് 95 പതിപ്പായിരുന്നു. അതേസമയം, കമ്പ്യൂട്ടിങിന്റെ പുത്തൻ യുഗത്തിലേക്ക് (ടാബ്‌ലറ്റുകൾ വഴി മൊബൈൽ കമ്പ്യൂട്ടിങിലേക്ക്) പ്രവേശിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ഉറച്ച തീരുമാനമാണ് വിൻഡോസ് 8 വിളിച്ചോതുന്നത്.

പഴയ വിൻഡോസ് പതിപ്പുകളിൽനിന്ന് വിൻഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നതോടെ, കമ്പ്യൂട്ടറുകളുടെ പ്രകടനം മികച്ചതായി മാറുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അതോടെ, കമ്പ്യൂട്ടറിന്റെ ബാറ്ററിലൈഫ് വർധിക്കുകയും, മെമ്മറി ഉപയോഗം കുറയുകയും, ബൂട്ടിങ് വേഗത്തിലാവുകയും ചെയ്യും.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾക്കായി വികസിപ്പിച്ചിട്ടുള്ള വിൻഡോസ് ആർ.ടി. സ്വതന്ത്രമായി വാങ്ങാൻ കിട്ടില്ല. ഉപകരണങ്ങളിൽ ലോഡ് ചെയ്ത നിലയ്‌ക്കേ അത് ലഭിക്കൂ. വിൻഡോസ് ആർ.ടി.ടാബ്‌ലറ്റുകളുടെ ഗുണനിലവാരത്തിന്റെ നിയന്ത്രണം ഒരു പരിധിവരെ മൈക്രോസോഫ്റ്റ് നേരിട്ട് നിർവഹിക്കും.

'വിൻഡോസ് ആപ് സ്റ്റോറി'ൽ നിന്നുള്ള ആപ്ലിക്കേഷനുകൾ മാത്രമേ വിൻഡോസ് ആർ.ടി.യിൽ പ്രവർത്തിക്കൂ. മാത്രമല്ല, മൈക്രോസോഫ്റ്റ് ഓഫീസ് വേർഷൻ അതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുമുണ്ടാകും. അതേസമയം, വിൻഡോസ് 8 ൽ സ്‌റ്റോറിൽ നിന്നുള്ള ആപ്‌സുകൾ കൂടാതെ, വിൻഡോസ് 7 കമ്പ്യൂട്ടറിൽ ഉപയോഗത്തിലിരുന്ന ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാൻ കഴിയും.
==RT for 'Run Time'==
'Run Time' എന്നതിന്റെ ചുരുക്കപ്പേരാണ് ആർ.ടി. വിൻഡോസ് ഫോൺ സോഫ്ട്‌വേറിന്റെ ടാബ്‌ലറ്റുകൾക്കായി ഓപ്ടിമൈസ് ചെയ്ത വകഭേദമാണ് വിൻഡോസ് ആർ.ടി. എന്ന് വിശേഷിപ്പിച്ചാൽ അതിശയോക്തിയാവില്ല. മാത്രമല്ല, ആം (ARM) മൊബൈൽ ചിപ്പുകളാകും വിൻഡോസ് ആർ.ടി.ടാബ്‌ലറ്റുകൾക്ക് കരുത്തുപകരുക.

വിൻഡോസ് ആർ.ടി.പ്രവർത്തിക്കാൻ ചില സ്‌പെസിഫിക്കേഷനുകളും മൈക്രോസോഫ്റ്റ് നിശ്ചയിച്ചിട്ടുണ്ട്. വിൻഡോസ് ആർ.ടി. ടാബ്‌ലറ്റുകളുടെ സ്‌ക്രീൻ റിസല്യൂഷൺ 1366 x 768 ആയിരിക്കണം എന്നതാണ് അതിലൊന്ന്. ബിൽട്ടിന് സ്‌റ്റോറേജ് കുറഞ്ഞത് 10 ജിബി ആവശ്യമാണ്. ആക്‌സലെറോമീറ്റർ, ഗൈറോസ്‌കോപ്പ്, 720പി റിസല്യൂഷൺ ക്യാമറ എന്നിവയും കൂടിയേ തീരൂ. പൂർണരൂപത്തിൽ ഒരു യുഎസ്ബി പോർട്ടെങ്കിലും വേണം. ബ്ലൂടൂത്ത് 4.0 ന്റെ പിന്തുണയും ആവശ്യമാണ്.

മുമ്പത്തെ വിൻഡോസ് പതിപ്പുകളിൽനിന്ന് വിൻഡോസ് 8 നുള്ള ഏറ്റവും പ്രകടമായ വ്യത്യാസം അതിന്റെ 'സ്റ്റാർട്ട് സ്‌ക്രീൻ ഇന്റർഫേസ്' (Start screen interface) ആണ്. വിൻഡോസിലെ പരിചിതമായ സ്റ്റാർട്ട് ബട്ടൺ വിൻഡോസ് 8 ൽ ഇല്ല. ഹോംസ്‌ക്രീനിൽ ടൈലുകളായാണ് പ്രോഗ്രാമുകൾ പ്രത്യക്ഷപ്പെടുക. വിൻഡോസ് ഫോൺ ഫീച്ചറിൽനിന്ന് കടംകൊണ്ട ഡിസൈനാണത്.

ഹോംസ്‌ക്രീനിലെ ടൈൽ ഡിസൈന് 'മെട്രോ' എന്നാണ് മുമ്പ് പേരിട്ടിരുന്നതെങ്കിലും, ചില നിയമപ്രശ്‌നങ്ങൾ മൂലം അത് മൈക്രോസോഫ്റ്റിന് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ അതിനെ 'വിൻഡോസ് യൂസർ ഇന്റർഫേസ്' എന്ന് വിളിക്കുന്നു.

ടാബ്‌ലറ്റുകൾക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടതാണ് വിൻഡോസ് ആർ.ടി. എങ്കിലും, വിൻഡോസ് 8 ൽ പ്രവർത്തിക്കുന്ന ടാബ്‌ലറ്റുകളും ഉണ്ട്. മൈക്രോസോഫ്റ്റിന്റെ സ്വന്തം ടാബ്‌ലറ്റായ 'സർഫേസ്' (Surface) തന്നെ രണ്ട് പതിപ്പുകളിൽ ലഭ്യമാകും-വിൻഡോസ് ആർ.ടി.യിലും വിൻഡോസ് 8 ലും.

==ഇരട്ടമുഖം==

ശരിക്കും ഇരട്ടമുഖമാണ് വിൻഡോസ് 8 ന്റേത്. മൗസും കീബോർഡുമുപയോഗിക്കുന്ന പരമ്പരാഗത ഡെസ്‌ക്‌ടോപ്പിനും, ടച്ച്‌സ്‌ക്രീൻ ഉള്ള ടാബ്‌ലറ്റിനും ഉപയോഗിക്കാം. വിൻഡോസ് 8 (Windows 8) ഡെസ്‌ക്‌ടോപ്പിനും, വിൻഡോസ് ആർ.ടി (Windows RT) ടച്ച്‌സ്‌ക്രീനിനും.

{{Operating-system-stub}}
"https://ml.wikipedia.org/wiki/വിൻഡോസ്_8" എന്ന താളിൽനിന്ന് ശേഖരിച്ചത്