"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,800 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
===സമുദ്രത്തിലെ സംരക്ഷിതമേഖലകൾ===
[[File:Tumon Beach.JPG|thumb|ട്യൂമൊൺ ബേ. ഇപ്പോൾ ഇവിടം ഒരു സംരക്ഷിത സമുദ്രമേഖലയാണ്. ]]
 
ജലമലിനീകരണത്തിൽ നിന്നും മണ്ണൊലിപ്പിൽ നിന്നും അമിതമായ മീൻപിടിത്തത്തിൽ നിന്നും പവിഴപ്പുറ്റുകളെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ കാരണം സമുദ്രത്തിലെ മത്സ്യസമ്പത്ത് കുറഞ്ഞിട്ടുണ്ട്. സ്കൂബയുപയോഗിച്ച് ഡൈവ് ചെയ്യുന്നവർ ഗുവാമിൽ വിനോദസഞ്ചാരത്തിനായി വരാറുണ്ടെന്നതിനാൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിന് സാമ്പത്തികപ്രാധാന്യവുമുണ്ട്. അടുത്തകാലത്തായി ധാരാളം പുതിയ മേഖലകൾ സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. <ref>{{cite web | url= http://www.guampdn.com/guampublishing/special-sections/mlsea/8-future.htm | work= Pacific Daily News |title= Guam's Marine Preserves | author= Brown, Valerie | accessdate= 2007-06-16}}</ref> അമേരിക്കൻ ഐക്യനാടുകളിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് ഹോട്ടൽ മുതലാളിമാർ ട്യൂമോൺ ബേയിലെ മണ്ണുമാന്തി ആഴം കൂട്ടിയിരുന്നു. <ref>{{cite web | url= http://www.guamepa.govguam.net/programs/epr/sediment_report.pdf | work= EPA Guam Report |title= Management of Contaminated Harbor Sediments in Guam}}</ref><ref>{{cite web | url= http://www.pcrguam.com/press_releases/Tumon_Bay.htm | work= Directions Magazine; June/July 1996 | title= Tumon Bay – Engineering a Better Environment | author= Packbier, Paul E.R. | accessdate= 2011-10-19}}</ref> ഇവിടം ഇപ്പോൾ ഒരു സംരക്ഷിത സമുദ്ര മേഖലയാണ്. വടക്കൻ ഗുവാമിലെ ഒരു സംരക്ഷിത മേഖലയിൽ കടലാമകളെ സംരക്ഷിക്കുന്നുണ്ട്. ഇവിടെ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളെയും സംരക്ഷിക്കുന്നുണ്ട്. <ref>{{cite journal | last= Holmes III | first= Rolston | title= Environmental Ethics in Micronesia, Past and Present, Part II—Guam Today: Still "on the Edge." Colonial Legacy and American Presence | journal= International Society for Environmental Ethics Newsletter | volume= 12 | issue= 3 | year= 2001 | url= http://www.cep.unt.edu/ISEE/n12-3-01.htm | accessdate= 2007-06-16}}</ref>
 
രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ഗുവാമിൽ കടലാമകളുടെ മുട്ട എടുക്കുന്നത് വ്യാപകമായിരുന്നു. 1978-ന് മുൻപ് ഗുവാമിലെ കടലാമകളെ (Chelonia mydas) നിയമവിധേയമായി പിടികൂടുമായിരുന്നുവത്രേ. പിന്നീട്ീീ ജീവിയെ വംശനാശഭീഷണി നേരിടുന്ന ഇനമായി പ്രഖ്യാപിച്ചു. മറ്റൊരിനം കടലാമ (Eretmochelys imbricata) 1970 മുതൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുണ്ട്.
 
<center>
{|class="wikitable"
|-
|<gallery widths="220px" heights="220px" perrow="3">
Image:Whitespotted boxfish Ostracion meleagris photo Randall J E.jpg|[[Whitespotted boxfish|വെള്ളപ്പുള്ളികളുള്ള ബോക്സ്‌ഫിഷ്]] ''(Ostracion meleagris)''
Image:Royal angelfish Pygoplites diacanthus photo Patzner R.jpg|[[Royal angelfish|റോയൽ ഏഞ്ചൽഫിഷ്]] ''([[Pygoplites diacanthus]])''
</gallery>
|-
!<center>ഗുവാമിലെ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്ന മത്സ്യങ്ങൾ</center>
|}
</center>
 
==വിദ്യാഭ്യാസം==
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1462057" എന്ന താളിൽനിന്ന് ശേഖരിച്ചത്