"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

replace Q image Panchamukha_mizhav.jpg
വരി 13:
ക്രി വ. 12-14 നൂറ്റാണ്ടുകൾക്കിടയിൽ രംഗവേദി ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. നാടകത്തിൽ അനുഷ്ഠാനാംശങ്ങൾക്ക് പ്രാധാന്യമേറിയതും, കൂത്തമ്പലങ്ങൾ നിർമ്മിക്കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിലെ പ്രധാന കൂത്തമ്പലങ്ങളെല്ലാം 15,16 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടവയാണ്<ref name="ref2"/>.
[[ചിത്രം:Thoranayudham- Madras1.jpg|കേരളത്തിനു പുറത്ത് അവതരിപ്പിക്കപ്പെട്ട ആദ്യത്തെ കൂടിയാട്ടം: ''[[തോരണയുദ്ധം]]'' (1962- ചെന്നൈ). ''രാവണനായി'' ഗുരു [[മാണി മാധവചാക്യാർ]] ,[[ഹനുമാൻ|ഹനുമാനായി]] [[മാണി നീലകണ്ഠചാക്യാർ]], ''[[വിഭീഷണൻ|വിഭീഷണനായി]]'' [[മാണി ദാമോദര ചാക്യാർ]], ''ഭടനായി'' [[പി.കെ.ജി നമ്പ്യാർ]]|thumb|300px]]
[[കേരളം|കേരളത്തിൽ]] കൂടിയാട്ടം ക്ഷേത്രപരിസരങ്ങളിൽ വച്ചുമാത്രം ([[കൂത്തമ്പലം|കൂത്തമ്പലങ്ങൾ]] ഉണ്ടെങ്കിൽ അവിടെ ഇല്ലെങ്കിൽ ക്ഷേത്രമതിൽക്കകത്ത്) അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. [[പറക്കുംകൂത്ത്]] മുതലായ ചിലത് മാത്രം സൗകര്യത്തിനുവേണ്ടി അമ്പലപ്പറമ്പുകളിൽ നടത്താറുണ്ടായിരുന്നു. അത്തരം ചില പറമ്പുകൾ ഇന്നും കൂത്തുപറമ്പ് എന്നറിയപ്പെടുന്നു. പ്രത്യേക സമുദായക്കാർ ആയിരുന്നു അത് അവതരിപ്പിച്ചിരുന്നത്. പുരുഷവേഷം കെട്ടാൻ [[ചാക്യാർ|ചാക്യാർക്കും]] സ്ത്രീവേഷം കെട്ടാൻ [[നങ്ങ്യാർ|നങ്ങ്യാരമ്മമാർക്കും]] മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. [[മിഴാവ്]] കെട്ടുന്നത് [[നമ്പ്യാർ]] ആയിരിക്കണം. അഭിനയിക്കാൻ പോകുന്ന കഥ ഗദ്യത്തിൽ പറയുന്നതും നമ്പ്യാർ തന്നെ. രംഗത്തു പാട്ടുപാടി താളം പിടിക്കുന്നതും അപ്രധാന കഥാപാത്രങ്ങളുടെ സംഭാഷണവരികൾ ചൊല്ലുന്നതും നങ്ങ്യാരമ്മമാരാണ്. പ്രശസ്ത ചാക്യാർകൂത്ത്-കൂടിയാട്ടം കലാകാരനായ യശഃശരീരനായ (ഗുരു, നാട്യാചാര്യ, വിദൂഷകരത്നം‘ പത്മശ്രീ) '''[[മാണി മാധവ ചാക്യാർ]]''' ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽ‌കെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്<ref>http://www.mathrubhumi.com/nri/section/print.php?id=12864</ref>. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.
 
== പ്രധാന ചടങ്ങുകൾ ==
"https://ml.wikipedia.org/wiki/കൂടിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്