"മാണി മാധവചാക്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
നവരസങ്ങളെ അതിന്റെ പാരമ്യത്തിൽ അഭിനയിച്ച് ഭലിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹം നവരസങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ പല പ്രശസ്ത കലാകേന്ദ്രങ്ങളിലും [[സംഗീത നാടക അക്കാദമി]] തുടങ്ങിയ അക്കാദമികളിലും ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ഇന്ന് ശേഖരിച്ച് വെച്ചിരിക്കുന്നു.
 
ക്ഷേത്രങ്ങളിലെ [[കൂത്തമ്പലം|കൂത്തമ്പല]]ങ്ങളിൽ നിന്നും കൂടിയാട്ടത്തെയും ചാക്യാർ കൂത്തിനെയും പുറത്തുകൊണ്ടുവന്നത് മാണി മാധവ ചാക്യാരാണ്<ref>http://www.mathrubhumi.com/nri/section/print.php?id=12864</ref>. കേരളത്തിനു പുറത്തുള്ള ആദ്യത്തെ കൂടിയാട്ടം അവതരണം മദ്രാസിൽ 1962-ൽ അദ്ദേഹത്തിന്റെ സംഘം അവതരിപ്പിച്ചു. ഇന്ത്യയിലെമ്പാടും കൂടിയാട്ടം അവതരിപ്പിച്ച് അദ്ദേഹം ഈ കലയെ ജനപ്രിയമാക്കി. അദ്ദേഹവും സംഘവും [[ദില്ലി]], [[ബനാറസ്]], [[ഉജ്ജയിൻ]], [[ബോംബെ]], [[മദ്രാസ്]], [[ഭോപ്പാൽ]] തുടങ്ങിയ സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചു.
 
 
"https://ml.wikipedia.org/wiki/മാണി_മാധവചാക്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്