"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
==വിമർശനം==
യാഥാസ്ഥിതികതയോടുള്ള ഭ്രാന്തമായ ആഭിമുഖ്യത്തിന്റെ പേരിൽ ഡൊമിനിക് വിമർശിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണഫ്രാൻസിലെ [[കാത്താറിസം|അൽബിജൻഷ്യൻ]] വിശ്വാസത്തെ നശിപ്പിക്കാൻ [[കത്തോലിക്കാ സഭ]] നടത്തിയ ഭീഷണമായ കുരിശുയുദ്ധത്തിലെ ക്രൂരതകളിൽ ചിലതിനെ അദ്ദേഹം എതിർത്തതായി പറയപ്പെടുന്നെങ്കിലും ആ സംരംഭത്തിൽസംരംഭത്തിലെ അദ്ദേഹംഏറ്റവും ആദ്യാവസാനംപ്രധാന പങ്കാളിയായിരുന്നുപങ്കാളികളിൽ ഒരാളായിരുന്നു അദ്ദേഹം.<ref name ="russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറങ്ങൾ 450-51)</ref> വേദവ്യതിചലനങ്ങളെ നേരിടാൻ കത്തോലിക്കാ രാജ്യങ്ങളിൽ നിലവിലിരുന്ന കുപ്രസിദ്ധമായ മതദ്രോഹവിചാരണക്കോടതികൾ (Inquisition) തുടങ്ങിയത് ഡൊമിനിക്കാണെന്ന ധാരണ പരന്നിട്ടുണ്ട്. ഡൊമിനിക്കിന്റെ അനുയായികൾ അദ്ദേഹത്തെ "വേദവിപരീതരുടെ പീഡകൻ" (Persecutor Haereticorum) എന്നു വിളിച്ചു. പിൽക്കാലങ്ങളിൽ ഡൊമിനിക്കന്മാർ മതദ്രോഹവിചാരണകളുടെ സ്ഥാപനത്തിലും നടത്തിപ്പിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.<ref> "......the fiercely orthodox order of the Dominicans, founded by Saint Dominic was strongly supported by Innocent-III who with its assistance set up an organization, the Inquisition, for the hunting of heresy, and the affliction of free thought." എച്ച്.ജി.വെൽസ്, "എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ്", അദ്ധ്യായം 46, "The Crusades and the Age of Papal Dominion"(പുറം 190)</ref> എന്നാൽ, ലാംഗ്വേഡോക്കിൽ അദ്ദേഹം കഴിഞ്ഞ പത്തു വർഷക്കാലത്തിന്റെ കഥയിൽ മതവിശ്വാസസംബന്ധിയായ ശാരീരികപീഡനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പരാമർശിക്കപ്പെടുന്നത് ഒരു സന്ദർഭത്തിൽ മാത്രമാണെന്നും അത് വേദവൈപരീത്യത്തിന്റെ പേരിൽ എരിച്ചുകൊല്ലപ്പെടുകയായിരുന്ന ഒരാളെ തീയിൽ നിന്നു രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടാണെന്നും ചരിത്രകാരനായ [[വിൽ ഡുറാന്റ്]] ചൂണ്ടിക്കാട്ടുന്നു.<ref name ="durant"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്