"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
സ്വന്തം കാര്യത്തിൽ തികഞ്ഞ കാർക്കശ്യം പുലർത്തിയ താപസനായിരുന്നിട്ടും അദ്ദേഹം എപ്പോഴും ഉല്ലാസപ്രകൃതിയായിരുന്നു.<ref name ="scott"/> അതേസമയം, ആഡംബരങ്ങളേയും ധൂർത്തിനേയും വിമർശിക്കുന്നതിൽ ഡൊമിനിക് ഒരിക്കലും മടികാട്ടിയില്ല്ല. ലാംഗ്വേഡൊക്കിലെ [[കാത്താറിസം|അൽബിജൻഷ്യൻ]] 'ഭീഷണി' നേരിടാൻ [[മാർപ്പാപ്പ]] അയച്ച ദൂതന്മാർ ആർഭാടപൂർവം പരിവാരസമേതം എത്തിയപ്പോൾ അവരെ അദ്ദേഹം ഒരു പ്രവാചകന്റെ ധർമ്മരോഷത്തോടെ ശകാരിച്ചു. ലജ്ജിതരായ ദൂതന്മാർ അതോടെ ആർഭാടമെല്ലാം ഉപേക്ഷിച്ചതായി പറയപ്പെടുന്നു.<ref name ="durant"/>
 
ഡൊമിനിക്കിന്റെ അനുയായികൾ അദ്ദേഹത്തെ "വേദവിപരീതരുടെ പീഡകൻ" (Persecutor Haereticorum) എന്നു വിളിച്ചു. പിൽക്കാലങ്ങളിൽ ഡൊമിനിക്കന്മാർ മതദ്രോഹവിചാരണകളുടെ സ്ഥാപനത്തിലും നടത്തിപ്പിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.<ref> "......the fiercely orthodox order of the Dominicans, founded by Saint Dominic was strongly supported by Innocent-III who with its assistance set up an organization, the Inquisition, for the hunting of heresy, and the affliction of free thought." എച്ച്.ജി.വെൽസ്, "എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ്", അദ്ധ്യായം 46, "The Crusades and the Age of Papal Dominion"(പുറം 190)</ref> ഇതിന്റെയൊക്കെ ഫലമായി, കത്തോലിക്കാ സഭയിലെ കുപ്രസിദ്ധമായ മതദ്രോഹവിചാരണക്കോടതികൾ (Inquisition) തുടങ്ങിയത് ഡൊമിനിക്കാണെന്ന ധാരണ പരന്നിട്ടുണ്ട്. എന്നാൽ, ലാംഗ്വേഡോക്കിൽ അദ്ദേഹം കഴിഞ്ഞ പത്തു വർഷക്കാലത്തിന്റെ കഥയിൽ മതവിശ്വാസസംബന്ധിയായ ശാരീരികപീഡനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പരാമർശിക്കപ്പെടുന്നത് ഒരു സന്ദർഭത്തിൽ മാത്രമാണെന്നും അത് വേദവൈപരീത്യത്തിന്റെ പേരിൽ എരിച്ചുകൊല്ലപ്പെടുകയായിരുന്ന ഒരാളെ തീയിൽ നിന്നു രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടാണെന്നും ചരിത്രകാരനായ [[വിൽ ഡുറാന്റ്]] പറയുന്നുചൂണ്ടിക്കാട്ടുന്നു.<ref name ="durant"/>
 
തന്റെ ബോദ്ധ്യങ്ങൾക്കനുസരിച്ച് മനുഷ്യവ്യക്തികളുടെ മോക്ഷത്തിനായി പ്രവർത്തിച്ച ഡൊമിനിക്കിന്റെ പൈതൃകം ലോകമെമ്പാടും ഇന്നും സജീവമാണ്. ക്രിസ്തീയചിന്തയിൽ പിൽക്കലത്തു ജീവിച്ചിരുന്ന അതികായന്മാരിൽ പലരും ഡൊമിനിക്കന്മാരായിരുന്നു. [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] ദൈവശാസ്ത്രപാരമ്പര്യത്തിലെ മഹാരഥികളായിരുന്ന [[വലിയ അൽബർത്തോസ്]], [[തോമസ് അക്വീനാസ്]] എന്നിവർ അതിൽപ്പെടുന്നു.
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്