"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
തന്റെ സമകാലീനനായിരുന്ന അസ്സീസിയിലെ ഫ്രാൻസിസിന്റെ വ്യക്തിത്വത്തിൽ പ്രകടമായ നിറപ്പകിട്ട് ഡൊമിനിക്കിന് ഉണ്ടായിരുന്നില്ലെങ്കിലും സ്വന്തം പേരിൽ അറിയപ്പെടുന്ന സന്യാസസഭയെ വ്യക്തിത്വത്തിന്റെ തനിപ്പകർപ്പായി രൂപപ്പെടുത്തുന്നതിൽ കൂടുതൽ വിജയിച്ചത് ഡൊമിനിക്കാണ്. അതേസമയം, രണ്ടു വട്ടം വച്ചുനീട്ടപ്പെട്ട മെത്രാൻ പദവി തിരസ്കരിച്ച അദ്ദേഹം തികച്ചും വിനീതനായിരുന്നു. പ്രായത്തിൽ തന്നേക്കാൾ 12 വയസ്സ് ഇളപ്പമുണ്ടായിരുന്ന ഫ്രാൻസിസിനെ അദ്ദേഹം വിശുദ്ധിയിൽ തനിക്കു മേലുള്ളവനായി ബഹുമാനിച്ചു.{{സൂചിക|൧|}} ക്രിസ്തീയാദർശമനുസരിച്ചുള്ള സഹോദരപ്രേമം അദ്ദേഹത്തിന്റെ പ്രകൃതത്തിന്റെ ഭാഗമായിരുന്നു. പാലെൻഷ്യായി വിദ്യാർത്ഥിയായിരിക്കെ, അവിടെ ക്ഷാമമുണ്ടായപ്പോൾ ദരിദ്രർക്കു ഭക്ഷണം നൽകാനായി, താൻ വായിച്ച് അടിവരയിട്ട പുസ്തകങ്ങൾ ഉൾപ്പെടെ തനിക്കുണ്ടായിരുന്നതെല്ലാം അദ്ദേഹം വിറ്റതായി പറയപ്പെടുന്നു. അടിമകളുടെ മോചനത്തിനായി സ്വയം വിൽക്കാൻ അദ്ദേഹം രണ്ടു വട്ടം ഒരുങ്ങിയതായി ഡൊമിനിക്കിന്റെ സമകാലീനനും ജീവചരിത്രകാരനുമായ ബെർത്തലോമ്യോ ട്രെന്റും പറയുന്നു.<ref name ="cath"/>
 
സ്വന്തം കാര്യത്തിൽ തികഞ്ഞ കാർക്കശ്യം പുലർത്തിയ താപസനായിരുന്നിട്ടും അദ്ദേഹം എപ്പോഴും ഉല്ലാസപ്രകൃതിയായിരുന്നു.<ref name ="scott"/> എങ്കിലുംഅതേസമയം, ആഡംബരങ്ങളേയും ധൂർത്തിനേയും വിമർശിക്കുന്നതിൽ അദ്ദേഹം ഒരിക്കലും മടികാട്ടിയില്ല്ല. ലാംഗ്വേഡൊക്കിലെ [[കാത്താറിസം|അൽബിജൻഷ്യൻ]] 'ഭീഷണി' നേരിടാൻ മാർപ്പാപ്പാ[[മാർപ്പാപ്പ]] അയച്ച ദൂതന്മാർ ആർഭാടപൂർവം പരിവാരസമേതം എത്തിയപ്പോൾ അവരെ അദ്ദേഹം ഒരു പ്രവാചകന്റെ ധർമ്മരോഷത്തോടെ ശകാരിച്ചു. ലജ്ജിതാരായ അവർ അതോടെ ആർഭാടമെല്ലാം ഉപേക്ഷിച്ചതായി പറയപ്പെടുന്നു.<ref name ="durant"/>
 
ഡൊമിനിക്കിന്റെ അനുയായികൾ അദ്ദേഹത്തെ "വേദവിപരീതരുടെ പീഡകൻ" (Persecutor Haereticorum) എന്നു വിളിച്ചു. പിൽക്കാലങ്ങളിൽ ഡൊമിനിക്കന്മാർ മതദ്രോഹവിചാരണകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി മതദ്രോഹവിചാരണക്കോടതികൾ തുടങ്ങിയത് ഡൊമിനിക്കാണെന്ന ധാരണ പരന്നിട്ടുണ്ട്. ലാംഗ്വേഡോക്കിൽ അദ്ദേഹം കഴിഞ്ഞ പത്തു വർഷക്കാലത്തിന്റെ കഥയിൽ മതവിശ്വാസത്തിന്റെ പേരിലുള്ള ശാരീരികപീഡനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പരാമർശിക്കപ്പെടുന്നത് ഒരു സന്ദർഭത്തിൽ മാത്രമാണെന്നും അത് വേദവൈപരീത്യത്തിന്റെ പേരിൽ എരിച്ചുകൊല്ലപ്പെടുകയായിരുന്ന ഒരാളെ അദ്ദേഹം തീയിൽ നിന്നു രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടാണെന്നും ചരിത്രകാരനായ [[വിൽ ഡുറാന്റ്]] പറയുന്നു.<ref name ="durant"/>
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്