"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,297 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പക്ഷികളുടെ എണ്ണം കുറവായതുകാരണം മറ്റു ദ്വീപുകളെ അപേക്ഷിച്ച് ഗുവാമിൽ 40 ഇരട്ടി ചിലന്തികളുണ്ട്. <ref>http://www.plosone.org/article/info%3Adoi%2F10.1371%2Fjournal.pone.0043446</ref>
 
===കൊമ്പൻ ചെല്ലി===
===കോക്കനട്ട് റൈനോസറസ് വണ്ട്===
[[File:Oryctes nasicornis Thailand.jpg|thumb|left|[[കൊമ്പൻ ചെല്ലി]]]]
 
2007 സെപ്റ്റംബർ 12-ന് ഗുവാമിൽ [[കൊമ്പൻ ചെല്ലി|കൊമ്പൻ ചെല്ലിയുടെ]] ആക്രമണം കണ്ടെത്തി. അമേരിക്ക സമോവ ഒഴികെയുള്ള മറ്റ് അമേരിക്കൻ അധിനിവേശപ്രദേശങ്ങളിലൊന്നും കൊമ്പൻ ചെല്ലി കാണപ്പെടുന്നില്ല. കൊമ്പൻ ചെല്ലി ബാധയുണ്ടായ പ്രദേശങ്ങൾ (ടുമോൻ ബേ, ഫൈഫായി ബീച്ച് എന്നീ പ്രദേശങ്ങൾ) കണ്ടെത്തി അവിടെനിന്ന് മറ്റിടങ്ങളിലേയ്ക്ക് പ്രാണി പടരാതിരിക്കാനുള്ള നീക്കങ്ങൾ നടത്തി. ഫിറമോണുകൾ ഉപയോഗിക്കുന്ന കെണികൾ ഉപയോഗിച്ച് ചെല്ലികളെ നിർമാർജ്ജനം ചെയ്യാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ചെല്ലി ബാധയുണ്ടായ വൃക്ഷങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്. 2010-ൽ ചെല്ലികളെ കൊല്ലാനായി ഒരു വൈറസിനെ ഉപയോഗിക്കാൻ തീരുമാനമെടുത്തു.
 
2010 ജൂണിൽ കൊമ്പൻ ചെല്ലികൾ അസാധാരണമായ സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നതായി കാണപ്പെട്ടു. നിലത്തു വീണുകിടക്കുന്ന അഴുകിയ മരത്തിൽ മുട്ടയിടുന്നതിനു പകരം തെങ്ങിൽ തങ്ങിയിരിക്കുന്ന വസ്തുക്കളിൽ മുട്ടയിടുന്നതായാണ് കാണപ്പെട്ടത്. തെങ്ങുകൾ വെട്ടി പരിശോധിച്ചപ്പോൾ മണ്ടയിൽ കൊമ്പൻ ചെല്ലിയുടെ ജീവിതചക്രത്തിൽ പെട്ട എല്ലാ തരങ്ങളും (മുട്ടകളും ലാർവകളും മറ്റും), ഞണ്ടുകളും, ബ്രൗൺ മരപ്പാമ്പുകളും ഉൾപ്പെട്ട ആവാസവ്യവസ്ഥ രൂപപ്പെട്ടതായി കാണാൻ സാധിച്ചു. ഈ സ്വഭാവം ഗുവാമിൽ മാത്രമേ കാണപ്പെടുന്നുള്ളൂവത്രേ. ബ്രൗൺ പാമ്പുകൾ ഗുവാമിലെ എലികളെ തുടച്ചുനീക്കിയതുകൊണ്ടാവണം ഇതെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. മറ്റിടങ്ങളിൽ എലികൾ തെങ്ങിന്റെ മണ്ടയിൽ നിന്ന് കൊമ്പൻ ചെല്ലിയുടെ ലാർവകളെ പിടിച്ചു തിന്നുക പതിവാണത്രേ. <ref>{{cite web |url= http://www.biologynews.net/archives/2010/06/21/unusual_rhino_beetle_behavior_discovered.html |title=Unusual rhino beetle behavior discovered |date=June 21, 2010 |publisher=[http://www.biologynews.net/ biologynews.net]}}</ref>
 
ചെല്ലികളെ മണത്തുപിടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളെയും മറ്റുമുപയോഗിച്ച് ഇവയെ നിർമാർജ്ജനം ചെയ്യാൻ ഒരു പ്രത്യേക സംഘത്തെ ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്.
 
===വരത്തന്മാരായ മറ്റിനം ജീവജാലങ്ങൾ===
27,395

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459982" എന്ന താളിൽനിന്ന് ശേഖരിച്ചത്