"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 225:
 
===ബ്രൗൺ നിറമുള്ള മരപ്പാമ്പ്===
[[File:Brown tree snake Boiga irregularis 2 USGS Photograph.jpg|thumb|left|[[Brown tree snake|ബ്രൗൺ മരപ്പാമ്പ്]]]]
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] അവസാനസമയത്തുള്ള അമേരിക്കൻ സൈനികക്കപ്പലിൽ കയറിയാണ് ഈ പാമ്പ് (''Boiga irregularis'') ഗുവാമിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇതിനു മുൻപ് ഇവിടെ പാമ്പുകൾ ഉണ്ടായിരുന്നില്ല. ഈ പാമ്പ് ദ്വീപിലെ പക്ഷികളെ ഏകദേശം മുഴുവനായി തുടച്ചുനീക്കി. ദ്വീപിൽ ഈ പാമ്പിന് സ്വാഭാവിക ശത്രുക്കളില്ല. ചെറിയ തോതിൽ വിഷമുണ്ടെങ്കിലും മനുഷ്യർക്ക് ഈ പാമ്പിന്റെ ദംശനം മാരകമല്ല. ഗുവാമിൽ ധാരാളം ബ്രൗൺ മരപ്പാമ്പുകളുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും നാട്ടുകാർ രാത്രിഞ്ചരന്മാരായ ഈ പാമ്പുകളെ അധികം കാണാറില്ല. പാമ്പുകളെ കണ്ടുപിടിക്കാൻ പരിശീലനം സിദ്ധിച്ച നായ്ക്കളെ ദ്വീപിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാമ്പുകൾ മറ്റ് ദ്വീപുകളിലേയ്ക്ക് പടരുന്നത് തടയുകയാണ് ലക്ഷ്യം. <ref>{{cite web | url= http://www.fort.usgs.gov/Resources/Education/BTS/ | title= USGS: The Brown Tree Snake on Guam | accessdate= 2007-07-28 | author= Fritts, T.H. | coauthors= D. Leasman-Tanner | year= 2001}}</ref><ref>{{cite web | url= http://digitalcommons.unl.edu/cgi/viewcontent.cgi?article=1181&context=icwdm_usdanwrc | title= Brown Tree Snake Discoveries During Detector Dog Inspections Following Supertyphoon Paka | accessdate= 2009-06-07 | author= Vice, Daniel S.| coauthors= Engeman, Richard M. | year= 2000}}</ref>
 
വൃദ്ധരായ ഗുവാം വാസികൾ ധാരാളം കൊക്കോ പക്ഷികൾ രണ്ടാം ലോകമഹായുദ്ധത്തിന് മുൻപേ ഗുവാമിലുണ്ടായിരുന്നതായി ഓർക്കുന്നുണ്ട്. ഇവയെ ഇപ്പോൾ കാണാറില്ലത്രേ. <ref>{{cite journal|doi= 10.2307/1564858|title= The Impact of the Introduction of the Colubrid Snake Boiga irregularis on Guam's Lizards|first=Gordon H.|last= Rodda|coauthors= Thomas H. Fritts|journal=Journal of Herpetology|volume= 26|issue= 2 |month=June|year= 1992|pages= 166–174|publisher= Society for the Study of Amphibians and Reptiles|jstor= 1564858}}</ref>
 
പക്ഷികളുടെ എണ്ണം കുറവായതുകാരണം മറ്റു ദ്വീപുകളെ അപേക്ഷിച്ച് ഗുവാമിൽ 40 ഇരട്ടി ചിലന്തികളുണ്ട്. <ref>http://www.plosone.org/article/info%3Adoi%2F10.1371%2Fjournal.pone.0043446</ref>
 
===കോക്കനട്ട് റൈനോസറസ് വണ്ട്===
"https://ml.wikipedia.org/wiki/ഗുവാം" എന്ന താളിൽനിന്ന് ശേഖരിച്ചത്