"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,763 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==ഗതാഗതവും ആശയവിനിമയവും==
[[File:Guam route marker 8.svg|thumb|ഗുവാം ഹൈവേ - 8-ലെ ബോർഡ്.]]
 
ദ്വീപിന്റെ മിക്ക പ്രദേശങ്ങളിലും ആധുനിക മൊബൈൽ ഫോൺ നെറ്റ്‌വർക്കും അതിവേഗ ഇന്റർനെറ്റ് ബന്ധവും ലഭ്യമാണ്. വടക്കേ അമേരിക്കയിലെ ഫോൺ നമ്പർ കോഡുപ്രകാരമുള്ള നമ്പറായ 671 ആണ് ഗുവാമിന്റെ ടെലിഫോൺ കോഡ്. <ref>{{cite web |url=http://www.nanpa.com/pdf_previous/08_02_99/pl_nanp_004.pdf |title=PL-NANP-004 |author=J. N. Deak |date=1996-08-05 |publisher=North American Numbering Plan Administration |accessdate=2010-10-12}}</ref> ഇതുകാരണം അമേരിക്കയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഗുവാമിലേയ്ക്ക് ഫോൺ ചെയ്യാൻ സാധിക്കും.
 
[[File:US to Guam First Flight Cover 1935.jpg|thumb|right|1935-ലെ വിമാനം വഴി അയച്ച തപാൽ കവർ.]]
 
1899-ൽ നാട്ടിൽ നിലവിലുണ്ടായിരുന്ന പോസ്റ്റൽ സ്റ്റാമ്പുകൾക്കുമേൽ ഗുവാം എന്ന് അച്ചടിക്കാൻ തുടങ്ങി. പിന്നീട് സാധാരണ അമേരിക്കൻ പോസ്റ്റൽ സ്റ്റാമ്പുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇവിടെനിന്ന് അമേരിക്കയിലേയ്ക്കയക്കുന്ന തപാൽ സാധാരണഗതിയിൽ അമേരിക്കയിലെ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കയക്കുന്ന നിരക്കിൽ തന്നെ അയയ്ക്കാൻ സാധിക്കും.
 
മിക്ക സാധന സാമഗ്രികളും തുറമുഖമാർഗ്ഗമാണ് ഗുവാമിലെത്തുന്നത്. മൈക്രോനേഷ്യയിലെ 500,000 ഉപഭോക്താക്കൾക്കുള്ള ചരക്കുകൾ ഒരു കപ്പലിൽ നിന്ന് മറ്റു കപ്പലുകളിലേയ്ക്ക് മാറ്റി അയയ്ക്കുന്നത് ഗുവാമിൽ നിന്നാണ്.
 
മിക്ക ഗുവാം വാസികളും സ്വന്തം വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്.
 
==പരിസ്ഥിതിപ്രശ്നങ്ങൾ==
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459952" എന്ന താളിൽനിന്ന് ശേഖരിച്ചത്