"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,773 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പുതിയ പദ്ധതികൾ പൂർത്തിയാവുന്നതോടെ ഗുവാമിന്റെ 40% ഭൂമിയിലും അമേരിക്കൻ സൈനികകേന്ദ്രങ്ങളായിരിക്കും.
 
==സാമ്പത്തിക മേഖലരംഗം==
[[Image:2009 GU Proof.png|thumb|2009 ഗുവാം ക്വാർട്ടർ നാണയം]]
 
സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങൾ വിനോദസഞ്ചാരവും, സൈനികത്താവളങ്ങളും, പ്രാദേശികവാസികളുടെ ബിസിനസുകളുമാണ്. ഗുവാമിലെ വരുമാനനികുതിയും എക്സൈസ് നികുതിയും അമേരിക്കയ്ക്ക് ലഭിക്കുന്നില്ലെങ്കിലും അമേരിക്കൻ ട്രഷറിയിൽ നിന്ന് വലിയ തോതിൽ സാമ്പത്തിക സഹായം ഇങ്ങോട്ടേയ്ക്ക് ലഭിക്കുന്നുണ്ട്.
 
ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരികൾ ധാരാളമായി ഗുവാം സന്ദർശിക്കാറുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ ടൂമോണിൽ 20 വലിയ ഹോട്ടലുകളുണ്ട്. ഏഴ് ഗോൾഫ് കോഴ്സുകളാണ് ഇവിടെയുള്ളത്. 75 ശതമാനം വിനോദസഞ്ചാരികളും ജപ്പാൻകാരാണെങ്കിലും ദക്ഷിണകൊറിയയിൽ നിന്നും അമേരിക്കയിൽ നിന്നും ഫിലിപ്പീൻസ്, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇവിടേയ്ക്ക് ടൂറിസ്റ്റുകൾ വരുന്നുണ്ട്. <ref>[http://web.archive.org/web/20070827061618/http://www.visitguam.org/members/?pg=research Guam Visitors Bureau Tourist Statistics]. visitguam.org</ref>
 
ഗുവാമിൽ ഏറ്റവുമധികം ആൾക്കാർക്ക് ജോലി നൽകുന്ന സ്വകാര്യമേഖലയിലെ കമ്പനി [[United Airlines|യുനൈറ്റഡ് എയർലൈൻസ്]] ആണ്. 1400 പേർക്ക് ഈ സ്ഥാപനം ജോലി നൽകുന്നുണ്ടത്രേ. <ref>Kerrigan, Kevin. "[http://web.archive.org/web/20100722091206/http://www.pacificnewscenter.com/index.php?option=com_content&view=article&id=4897:cont-mic&catid=45:guam-news&Itemid=156 Guam Will Be The Pacific Hub for Merged Airlines]." ''[[Pacific News Center]]'' (2010-05-05). Retrieved on October 5, 2010. "Continental Micronesia is Guam's single largest employer. About 14-hundred jobs here on dependent on the airline."</ref>
 
==ഗതാഗതവും ആശയവിനിമയവും==
27,336

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459951" എന്ന താളിൽനിന്ന് ശേഖരിച്ചത്