"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,907 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==ഗ്രാമങ്ങളും സൈനികത്താവളങ്ങളും==
 
[[File:US Navy 110821-N-AZ907-015 The aircraft carrier USS Ronald Reagan (CVN 76) enters Apra Harbor for a scheduled port visit.jpg|right|thumb|യു.എസ്.എസ്. റൊണാൾഡ് റീഗൺ എന്ന വിമാനവാഹിനിക്കപ്പൽ ആപ്ര ഹാർബറിൽ പ്രവേശിക്കുന്നു.]]
 
:''അടിക്കുറിപ്പ് കാണുക''<ref>[[Naval air station|Naval Air Station, Agana]] was deactivated. [http://www.globalsecurity.org/military/facility/agana.htm Military: Naval Air Station, Agana (Tiyan)]. GlobalSecurity.org. Retrieved 2010-02-19. See also [[List of United States Navy installations#Guam]].</ref>
ഗുവാമിനെ 19 മുനിസിപ്പാലിറ്റികളായി (ഗ്രാമങ്ങളായി) തിരിച്ചിട്ടുണ്ട്. ആഗ്ന ഹൈറ്റ്സ്, അഗാത്, അസാൻ, ബാരിഗ്ഡ, ചലാൻ പാഗോ ഓർഡോട്ട്, ഡെഡെഡോ, ഹഗാത്ന, ഇനരജൻ, മാൻഗിലാവോ, മെറിസോ, മോങ്‌മോങ്-ടോടോ-മൈറ്റെ, പിറ്റി, സാന്റ റീത്ത, സിനാജന, ടാലോഫോഫോ, ടാമുനിങ്, ഉമാടാക്, യിഗോ, യോന എന്നിവയാണ് ഗ്രാമങ്ങൾ.
 
അമേരിക്കൻ സൈന്യം സൈനികത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെ നിയമപാലനവും കോടതിഭരണവും ഏറ്റെടുത്തിട്ടുണ്ട്. സൈനികത്താവളങ്ങൾ ദ്വീപിന്റെ വിസ്തീർണ്ണത്തിന്റെ 29% വരും:
 
* നാവികത്താവളം - സുമേ
* കോസ്റ്റ് ഗാർഡ് താവളം - സുമേ
* ആൻഡേഴ്സൺ വ്യോമസേനാ താവളം - യിഗോ
* ആപ്ര ഹാർബർ - ഓരോട്ട് ഉപദ്വീപ്
* ‌നാവികസേനയുടെ ആയുധസംഭരണി - ദ്വീപിന്റെ മദ്ധ്യത്തിൽ തെക്കായുള്ള ഉയർന്ന പ്രദേശം.
* നാവികസേനയുടെ കമ്പ്യൂട്ടറുകളും വാർത്താവിനിമയ ഉപാധികളും ഉപയോഗിക്കുന്ന ആസ്ഥാനം - ബാരിഗാഡ, ഫിനെഗയാൻ എന്നീ സ്ഥലങ്ങൾ
* സംയുക്ത സേനാ ആസ്ഥാനം (നാഷണൽ ഗാർഡ്) – റേഡിയോ ബാരിഗാഡ, ഫോർട്ട് ജുവാൻ മുന എന്നീ സ്ഥലങ്ങൾ
 
ഗുവാമും മറ്റു മരിയാന ദ്വീപുകളും അമേരിക്കൻ ഐക്യനാടുകളുടെ സൈനികരെ പരിശീലിപ്പിക്കാനുള്ള കേന്ദ്രമാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തുറമുഖത്തിൽ വിമാനവാഹിനികളടുപ്പിക്കാൻ സാധിക്കുന്ന ഒരു പുതിയ ബർത്തും പുതുറ്റായി 8,600 മറീനുകൾക്കും 9,000 കുടുംബാംഗങ്ങൾക്കും താമസിക്കാനുള്ള സൗകര്യവും ഇവിടെ നിർമിക്കാനുദ്ദേശിച്ചിരുന്നു. ജപ്പാനിലെ ഒക്കിനാവയിലുള്ള സൈനിക കേന്ദ്രം ഇങ്ങോട്ടേയ്ക്ക് മാറ്റുകയായിരുന്നു ഉദ്ദേശം. 2010 ഫെബ്രുവരിയിൽ അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി ഒരു കത്തിൽ ഈ നീക്കത്തെ നിശിതമായി വിമർശിച്ചിരുന്നു. ഇത് ജലദൗർലഭ്യത്തിനും മാലിന്യ സംസ്കരണത്തിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാവുകയും പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് ഭീതി. <ref>{{Cite news
| last = McAvoy
| first = Audrey
| title = EPA sharply criticizes military's Guam plan
| work = The Boston Globe
| accessdate = 2010-12-28
| date = 2010-02-25
| url = http://www.boston.com/news/nation/articles/2010/02/25/epa_sharply_criticizes_militarys_guam_plan/
}}</ref> 2012-ഓടെ ഈ പദ്ധതി പരിഷ്കരിച്ച് ഏറ്റവും കൂടിയത് 4,800 മറീനുകളെ ദ്വീപിലേയ്ക്ക് മാറ്റാവുന്ന തരത്തിലാക്കി. ഇതിൽ മൂന്നിൽ രണ്ടു പേരും കുടുംബാംഗങ്ങളില്ലാതെയാവും ഇവിടെ ‌തങ്ങുക. <ref>Parrish, Karen. [http://www.defense.gov//news/newsarticle.aspx?id=117196 "Carter: Guam Central to Asia-Pacific Strategy."] ''American Forces Press Service'', 20 July 2012.</ref>
 
പുതിയ പദ്ധതികൾ പൂർത്തിയാവുന്നതോടെ ഗുവാമിന്റെ 40% ഭൂമിയിലും അമേരിക്കൻ സൈനികകേന്ദ്രങ്ങളായിരിക്കും.
 
==സാമ്പത്തിക മേഖല==
27,336

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1459950" എന്ന താളിൽനിന്ന് ശേഖരിച്ചത്