"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
==ഫലങ്ങൾ==
പെലപ്പൊന്നേഷൻ യുദ്ധം യവനലോകത്തെ മാറ്റിമറിച്ചു. ഗ്രീസിലെ ഏറ്റവും ശക്തമായ നഗരരാഷ്ട്രമായിരുന്ന [[ആഥൻസ്]] യൂദ്ധം അവസാനിച്ചപ്പോൾ, ഏതാണ്ട് പൂർണ്ണമായ അടിമത്തത്തിലായി. ഗ്രീക്കു ലോകത്തിലെ മേധാവിത്ത്വം സ്പാർട്ടയുടേതായി. യുദ്ധം വരുത്തിവച്ച സാമ്പത്തികാഘാതം, മുഴുവൻ ഗ്രീസിനേയും ബാധിച്ചു; പെലപ്പൊന്നീസിൽ ദാരിദ്ര്യം വ്യാപകമായി. സമൂലംനിശ്ശേഷം തകർന്ന [[ആഥൻസ്|ആഥൻസിന്]] അതിന്റെ ഐശ്വര്യം ഒരിക്കലും തിരികെ കിട്ടിയില്ലവീണ്ടെടുക്കാനായില്ല.<ref>Kagan, ''The Peloponnesian War'', 488.</ref><ref>Fine, ''The Ancient Greeks'', 528–33.</ref> ഗ്രീക്കു സമൂഹത്തിൽ കൂടുതൽ സൂക്ഷ്മമായ മറ്റു പരിവർത്തനങ്ങൾക്കും യുദ്ധം കാരണമായി; [[ജനാധിപത്യം|ജനാധിപത്യത്തിന്റെ]] പക്ഷത്തു നിന്ന [[ആഥൻസ്|ആഥൻസും]] പ്രഭുവാഴ്ചയെ പിന്തുണച്ച സ്പാർട്ടയും തമ്മിലുള്ള ഈ പോരാട്ടത്തിനിടെ ഇരുപക്ഷവും മറ്റു നാടുകളിൽ തങ്ങളുടെ അനുഭാവികളെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനാൽ പിൽക്കാലത്ത് ആഭ്യന്തരകലഹങ്ങൾ യവനസമൂഹങ്ങളിൽ സർവ്വസാധാരണമായി.
 
മുൻകാലങ്ങളിൽ ഗ്രീസിൽ നടന്നിരുന്ന യുദ്ധങ്ങൾ പരിമിതവും മര്യാദകൾ പിന്തുടരുന്നവയും ആയിരുന്നു. നഗരരാഷ്ട്രങ്ങൾക്കിടയിൽ പതിവായ സമ്പൂർണ്ണസ്വഭാവത്തോടു കൂടിയ പുതിയ യുദ്ധങ്ങൾക്ക് വൻതോതിലുള്ള അരുംചെയ്തികൾ അവശ്യഘടകമായി. മതപരവും സാംസ്കാരികവുമായ വിലക്കുകളെ തകർക്കുകയും, വിസ്തൃതമായ നാട്ടിൻപുറങ്ങളെ നിർജ്ജനീകരിക്കുകയും, മുഴുവൻ നഗരങ്ങളേയും നാമാവശേഷമാക്കുകയും ചെയ്ത പെലപ്പൊന്നേഷൻ യുദ്ധം ബിസി അഞ്ചാം നൂറ്റാണ്ടിന്റെയും ഗ്രീസിന്റെ സുവർണ്ണകാലത്തിന്റേയും നാടകീയമായ അന്ത്യം കുറിച്ചു.<ref>Kagan, ''The Peloponnesian War'', Introduction XXIII–XXIV.</ref>
"https://ml.wikipedia.org/wiki/പെലപ്പൊനേഷ്യൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്