"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
===രണ്ടാം ഘട്ടം===
എന്നാൽ സമാധാനത്തെ "മറ്റുവഴികളിലൂടെയുള്ള യുദ്ധം" (war by other means) ആയി ഇരുപക്ഷവും കാണാൻ തുടങ്ങിയതിനാൽ നിക്കിയാസ്നിക്കിയാസിന്റെ സന്ധിക്ക് ഏറെ ആയുസ്സുണ്ടായില്ല. അൻപതു വർഷത്തെ ശാന്തി ആറുവർഷത്തെ ശീതയുദ്ധത്തിൽ ഒതുങ്ങി. ആഥൻസിലെ രാജനീതിയിൽ അൽസിബയഡിസിന്റെ തീവ്രപക്ഷത്തിനു മേൽക്കോയ്മ കിട്ടിയത് സന്ധിയുടെ തകർച്ചയെ ത്വരിതപ്പെടുത്തി. പെലപ്പൊന്നേസിൽ താമസിയാതെ ഏറ്റുമുട്ടലുകൾ വീണ്ടും തുടങ്ങിയതോടെ നിക്കിയാസിലെനിക്കിയാസിന്റെ സന്ധി പേരിനു പോലും ഇല്ലാതായി. സിസിലിയിൽ അതിന്റെ മേൽക്കോയ്മയെ ചെറുത്ത സൈറാക്കൂസിനെ ആക്രമിക്കാനായി ബിസി 415-ൽ [[ആഥൻസ്]] ഒരു വൻനാവികപ്പടയെ നിയോഗിച്ചു. മൊത്തം നാവികവ്യൂഹത്തിന്റെ നാശത്തോടെ ബിസി 413-ൽ ആ സാഹസം വൻപരാജയത്തിൽ സമാപിച്ചു.
 
===അന്ത്യം===
ഡിസേലിയൻ യുദ്ധമെന്നും അയോണിയൻ യുദ്ധമെന്നും ഒക്കെ അറിയപ്പെടുന്ന അന്തിമപോരാട്ടമാണ് പിന്നീടു നടന്നത്. ഈ ഘട്ടത്തിൽ, [[പേർഷ്യ|പേർഷ്യയിലെ]] അക്കാമെനീയ സാമ്രാജ്യത്തിന്റെ സഹായം ലഭിച്ച സ്പാർട്ട, അയോണിയയിലും ഈജിയൻ കടൽ പ്രദേശത്തുമുള്ള [[ആഥൻസ്|ആഥൻസിന്റെ]] അധിനിവേശനാടുകളുടെ കലാപങ്ങളെ പ്രോത്സാഹിപ്പിച്ച് ആഥീനിയൻ സാമ്രാജ്യത്തിനു തുരങ്കം വക്കുകയും ആഥൻസിന്റെ നാവിക മേൽക്കോയ്മയെ നശിപ്പിക്കുകയും ചെയ്തു. ബിസി 405-ൽ അഗോസ്പോട്ടമൈയിലെ യുദ്ധത്തിൽ [[ആഥൻസ്|ആഥൻസിന്റെ]] നാവികശക്തി തരിപ്പണമായതോടെ യുദ്ധം സമാപിച്ച്, അടുത്ത വർഷം [[ആഥൻസ്]] കീഴടങ്ങി.
"https://ml.wikipedia.org/wiki/പെലപ്പൊനേഷ്യൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്