"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
യവനലോകത്തിനാകെ ദുരിതം വിതച്ച ഈ അന്തഃഛിദ്രത്തിനു പല കാരണങ്ങളും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. [[പെരിക്ലിസ്|പെരിക്ലിസിന്റെ]] കീഴിൽ രാഷ്ട്രാതിർത്തിക്കുള്ളിൽ [[ജനാധിപത്യം]] പിന്തുടർന്ന [[ആഥൻസ്]], അയൽനാടുകൾക്കു നേരെ സ്വീകരിച്ചതു ശക്തിയുടെ ഭാഷയെ ആശ്രയിച്ചുള്ള നയമായിരുന്നു. ഈജിയിൽ കടലിലെ കച്ചവടമാർഗ്ഗങ്ങൾ [[ആഥൻസ്|ആഥൻസിന്റെ]] നിയന്ത്രണത്തിലായിരുന്നു. [[ഈജിപ്ത്|ഈജിപ്തിൽ]] നിന്നുള്ള ധാന്യഇറക്കുമതിയെ ആശ്രയിച്ചിരുന്ന [[ആഥൻസ്]] ഈജിയൻ കടലിലെ കച്ചവടമാർഗ്ഗങ്ങളിന്മേലുള്ള നിയന്ത്രണം നിലനില്പിന്റെ പ്രശ്നമായി കരുതി. എങ്കിലും വ്യാപാരമാർഗ്ഗങ്ങളെ വരുതിയിൽ നിർത്താനായി [[ആഥൻസ്]] കൈക്കൊണ്ട നടപടികളിൽ അയൽനാടുകൾക്ക് ഈർച്ചയും അവമാനവും ഉണ്ടാക്കി.
 
ഈ താത്പര്യസംഘർഷം സമാധാനപരമായി പരിഹരിഹാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ആയുധമെടുക്കാൻ അവസരം പാർത്തുനിന്ന അപക്വമതികളായ ചെറുപ്പക്കാർ പെലപ്പൊന്നേസിലും ആഥൻസിനും യുദ്ധത്തിനായി മുറവിളി കൂട്ടിയതും സമാധാനത്തിനുള്ള വഴിയടച്ചതായി പെലപ്പൊന്നേഷൻ യുദ്ധത്തിന്റെ ചരിത്രമെഴുതിയ സമകാലീന ചരിത്രകാരൻ [[തുസ്സിഡിഡീസ്]] പറയുന്നു.{{സൂചിക|൧|}} കൊറിന്തിയൻ കടലിടുക്കിലെ സ്പാർട്ടൻപക്ഷ നഗർമായിരുന്ന മെഗാരക്കെതിരെ ബിസി 432-ൽ [[ആഥൻസ്]] പ്രഖ്യാപിച്ച ഉപരോധം യുദ്ധത്തിനു തുടക്കം കുറിച്ച പ്രകോപനങ്ങളിൽ ഒന്നായിരുന്നു.
 
==മൂന്നു ഘട്ടങ്ങൾ==
"https://ml.wikipedia.org/wiki/പെലപ്പൊനേഷ്യൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്