"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
പുരാതന ഗ്രീസിൽ, [[ആഥൻസ്|ആഥൻസിന്റെ]] സാമ്രാജ്യമായി പരിണമിച്ചിരുന്ന ഡീലിയൻ സഖ്യവും സ്പാർട്ടയുടെ നേതൃത്വത്തിലുള്ള പെലപ്പൊന്നേഷൻ സഖ്യവും തമ്മിൽ നടന്ന യുദ്ധമാണ് '''പെലപ്പൊന്നേഷൻ യുദ്ധം'''. യവനലോകത്ത് അതു കൈവരിച്ചിരുന്ന രാഷ്ട്രീയമേധാവിത്വവും ഈജിയൻ കടൽ പ്രദേശത്തെ വാണിജ്യമേൽക്കോയ്മയും നിലനിർത്താനുള്ള [[ആഥൻസ്|ഏഥൻസിന്റെ]] നിശ്ചയവും അതിനോട് മറ്റു നഗരരാഷ്ട്രങ്ങൾ പ്രകടിപ്പിച്ച എതിർപ്പുമാണ് ഈ യുദ്ധത്തിനു കാരണമായത്. ഗ്രീക്കു ലോകത്തെ സമൂലം ഉടച്ചുവാർത്ത ഈ പോരാട്ടം [[പെരിക്ലിസ്|പെരിക്ലീസിന്റെ]] ഭരണകാലത്തെ കേന്ദ്രമാക്കിയുള്ള ഗ്രീസിന്റെ വിഖ്യാതമായ സുവർണ്ണയുഗത്തിന്റെ അന്ത്യം സൂചിപ്പിച്ചു. "ഗ്രീസിന്റെ ആത്മഹത്യ" (the suicide of Greece) എന്നു പോലും ഈ യുദ്ധം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
==കാരണങ്ങൾ==
 
==മൂന്നു ഘട്ടങ്ങൾ==
ബിസി 431 മുതൽ 404 വരെ ദീർഘിച്ച ഈ യുദ്ധത്തിന്റെ പുരോഗതിയിൽ ചരിത്രകാരന്മാർ മൂന്നു ഘട്ടങ്ങൾ കാണുന്നു. ആർക്കിദാമിയൻ യുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തിൽ ഗ്രീക്ക് ഉപദ്വീപിൽ [[ആഥൻസ്]] ഉൾപ്പെട്ട അറ്റിക്കാ പ്രദേശത്തെ സ്പാർട്ട നിരന്തരം ആക്രമിച്ചു. അതേസമയം, തങ്ങളുടെ നാവികമേൽക്കോയ്മ മുതലെടുത്ത് പെലപ്പൊന്നേസ് തീരത്ത് മിന്നലാക്രമണങ്ങൾ നടത്തിയ [[ആഥൻസ്]] സ്വന്തം സാമ്രാജ്യത്തിനുള്ളിലുള്ള എതിർപ്പുകളെ ദാഷിണ്യമില്ലാതെ അടിച്ചമർത്തി. സ്പാർട്ടയുടെ ആക്രമണത്തെ ഭയന്ന് ആഥൻസിലെ ജനത നഗരഭിത്തികൾക്കുള്ളിൽ കൂട്ടം ചേർന്ന് ഒതുങ്ങിക്കഴിഞ്ഞപ്പോൾ കുന്നുകൂടിയ മാലിന്യങ്ങൾ പ്ലേഗു പരത്തി. യുദ്ധത്തിനൊപ്പം നഗരത്തെ അലട്ടിയ ഈ പകർച്ചവ്യാധി ആഥൻസിന്റെ പ്രസിദ്ധനേതാവ് [[പെരിക്ലിസ്]] ഉൾപ്പെടെയുള്ളവരുടെ ജീവൻ അപഹരിച്ചു. ബി.സി. 421-ൽ നിക്കിയാസിലെ സന്ധിയോടെ യുദ്ധത്തിന്റെ ആദ്യഘട്ടം ഘട്ടം സമാപിച്ചു. യുദ്ധത്തിന്റെ അന്ത്യം പ്രഖ്യാപിച്ചതിനപ്പുറം ഈ സന്ധി ആഥൻസും സ്പാർട്ടയും തമ്മിൽ അൻപതു വർഷത്തെ മൈത്രീബന്ധത്തിനുപോലും വ്യവസ്ഥ ചെയ്തു. സ്പാർട്ട ആക്രമിക്കപ്പെട്ടാൽ സഹായത്തിനെത്താമെന്ന ആഥൻസിന്റെ ഉറപ്പും സന്ധിയിൽ ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/പെലപ്പൊനേഷ്യൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്