"ഇന്ത്യൻ തെളിവു നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: de:Indian Evidence Act, en:Indian Evidence Act, hi:भारतीय साक्ष्य अधिनियम, 1872
വരി 35:
തെളിവുനിയമം ഒരു നടപടി നിയമമാണ് (procedural law). ഏതെങ്കിലും പ്രത്യേക ആക്റ്റുകളിലോ ചട്ടങ്ങളിലോ തെളിവുകളെ സംബന്ധിച്ചും അവ ഹാജരാക്കുന്ന രീതിയെ സംബന്ധിച്ചും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ ആ നിയമങ്ങളിലെല്ലാം തെളിവുനിയമം ആണ് ബാധകം. 1872-ൽ ഇന്ത്യൻ തെളിവുനിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഇന്ത്യയിൽ ഐകരൂപ്യമുള്ള ഒരു തെളിവുനിയമം ഉണ്ടായിരുന്നില്ല. ഇന്ത്യൻ തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കിയത് [[സർ ജയിംസ് സ്റ്റീഫൻ]] ആണ്. അതിനുമുമ്പ് തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കാനുള്ള പല സംരംഭങ്ങളും ഉണ്ടായെങ്കിലും അവയൊന്നും വിജയിച്ചില്ല.
 
===നിയമം നിലവിൽ വരുന്നതിനു മുൻപുള്ള കാലം==
 
ഇന്ത്യൻ തെളിവുനിയമത്തിന്റെ ആവിർഭാവത്തിനുമുമ്പ് പ്രസിഡൻസി ടൗണുകളായ ബോംബെ ([[മുംബൈ]]), [[മദ്രാസ്]], [[കൽക്കത്ത]] (കൊൽക്കത്ത) എന്നിവിടങ്ങളിലെ കോടതികളിൽ [[ഇംഗ്ളിഷ് തെളിവുനിയമം]] ഉപയോഗിച്ചുവന്നു. മറ്റു പ്രദേശങ്ങളിൽ കീഴ്വഴക്കങ്ങളനുസരിച്ചും പഴയ റെഗുലേഷനുകളനുസരിച്ചും മുഹമ്മദൻ ലോ അനുസരിച്ചും പരമ്പരാഗതമായി ഇന്ത്യയിൽ നിലനിന്നിരുന്ന നടപടികൾ പിന്തുടർന്നും തെളിവുകൾ സ്വീകരിച്ചുവന്നു.
"https://ml.wikipedia.org/wiki/ഇന്ത്യൻ_തെളിവു_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്