"കൊൽക്കത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pa:ਕੋਲਕਾਤਾ
(ചെ.)No edit summary
വരി 11:
|skyline_caption = [[വിക്ടോറിയ സ്മാരകം]]
|state_name = West Bengal
|state_ml_name = [[പശ്ചിമ ബംഗാൾ]]
|district = [[Kolkata|Calcutta]] <sup><small>[[#Urban structure|'''†''']]</small></sup>
|leader_title_1 = Mayor
Line 28 ⟶ 29:
[[ഇന്ത്യ|ഇന്ത്യയിലെ]] [[പശ്ചിമബംഗാൾ]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് '''കൊൽക്കത്ത'''. [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നതെങ്കിലും '''കൊൽക്കത്ത''' എന്ന മഹാനഗരമായി അറിയപ്പെടുന്നത് കൊൽക്കത്ത, ഹൌറ എന്നീ കോർപ്പറേഷനും, 37 മുനിസിപ്പാലിറ്റികളും മറ്റു പട്ടണങ്ങളും ചേർന്നതാൺ. ഈ മഹാനഗരം [[കൊൽക്കത്ത ജില്ല|കൊൽക്കത്ത ജില്ലയെ]] മുഴുവനായും ഉൾക്കൊള്ളുന്നതു കൂടാതെ ഹൌറ, ഹുഗ്ലി, ഉത്തര 24 പറ്ഗാനാസ്, ദക്ഷിണ 24 പറ്ഗാനാസ്, നാദിയ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 2000-മാണ്ടു വരെ ഇതിന്റെ ഔദ്യോഗികനാമം കൽക്കട്ട (Calcutta) എന്നായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായിരുന്നു കൊൽക്കത്ത. 1911-ൽ മാത്രമാണ് തലസ്ഥാനം [[ദില്ലി|ദില്ലിയിലേക്ക്]] മാറ്റിയത്. കൊൽക്കത്തയുടെ ചരിത്രം ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്നും ശ്രദ്ധേയമായ രീതിയിൽ വേറിട്ടു നിൽക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം, തൊഴിലാളി യൂണിയൻ പ്രസ്ഥാനം എന്നിവയുടെ ഈറ്റില്ലമാണ് കൊൽക്കത്ത.
 
13 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരസമൂഹം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാനഗരമാണ്. ഏകദേശം 185 ച. കി. മീ. യിലായി 4.5 ദശലക്ഷം ജനങ്ങൾ പാർക്കുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ ജനസാന്ദ്രത ച. കി. മീ. ക്ക് 24000 പേരിലധികം വരും. ഹൌറ മുനിസിപ്പൽ കോർപ്പറേഷനിലും 10 ലക്ഷത്തിലധികം ജനസംഖ്യയുണ്ട്.
 
== ചരിത്രം ==
1692-ൽ [[ജോബ് ചാർനോക്ക്]] എന്ന [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] ഉദ്യോഗസ്ഥൻ [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] കിഴക്കൻ തീരത്തെ ചതുപ്പ് പ്രദേശം ഒരു വ്യാപാരകേന്ദ്രം പണിയുന്നതിന് തെരഞ്ഞെടുത്തു. ആ സമയത്ത് ഈ പ്രദേശത്ത് ഗോബിന്ദപൂർ, കൊലികത, സുതാനുതി എന്ന മൂന്നു ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. ഈ സ്ഥലത്താണ് ഇന്ന് കൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ വച്ച് കൽക്കത്ത ഒരു പുതിയ നഗരമാണ്. ബ്രിട്ടീഷ് കാലത്തെ അവശിഷ്ടങ്ങളൊഴികെ പ്രസിദ്ധമായ ചരിത്രാവശിഷ്ടങ്ങളോ പഴയ ക്ഷേത്രങ്ങളോ മറ്റു സാംസ്കാരികാവശീഷ്ടങ്ങളോ ഇവിടെയില്ല.
"https://ml.wikipedia.org/wiki/കൊൽക്കത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്