"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: or:ଗୀତ ଗୋବିନ୍ଦ
വരി 136:
 
== ഗീതഗോവിന്ദം കേരളത്തിൽ ==
കർണാടക സംഗീതത്തിലും കേരളീയ സംഗീതത്തിലും ഗീതഗോവിന്ദം സൃഷ്ടിച്ചത് ഒരു വൻ സംഗീത വിപ്ലവമാണ്. എന്നു മുതലാണ്‌ ഈ കൃതി കേരളീയ സംഗീത രംഗത്ത് ഉപയോഗിച്ചു തുടങ്ങിയത്, അതിനു ഉപോൽബലകമായ സാഹചര്യം എന്നിവ അജ്ഞാതമായ കാര്യങ്ങളാണ്. ഈ കൃതിക്ക് ഒരു കേരളീയ കവിയുടേതല്ലാതിരുന്നിട്ടുകൂടി ഇവിടെ ലഭിച്ചിട്ടുള്ള പ്രചാരം അത്ഭുതാവഹവും ആശ്ചര്യജനകവുമാണ്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും, മഹാവിഷ്ണുവിനോ വൈഷ്ണവാവതാരങ്ങൾക്കോ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും കൊട്ടിപ്പാടി സേവക്കു ഗീതഗോവിന്ദമാണ് ഉപയോഗിക്കുന്നത്. എന്നാൽ വൈഷ്ണവേതര മൂർത്തികളുള്ള ക്ഷേത്രങ്ങളിലും ഗീതാഗോവിന്ദം പാടാറുണ്ട്. ക്ഷേത്ര സോപാന നടയിൽ നിന്ന് പാടുന്നതിനാൽ ഇവ സോപാനസംഗീതം എന്നറിയപ്പെടുന്നു. സോപാനസംഗീതത്തിൽ മാത്രമല്ല, കഥകളിയുടെ സാഹിത്യ രൂപമായ ആട്ടക്കഥയിലും ഗീതഗോവിന്ദത്തിന്റെ പ്രഭാവം കാണാവുന്നതാണ്. ജയദേവ ശൈലിയെ അനുകരിച്ച് ധാരാളം ആട്ടക്കഥകൾ ഉണ്ടായിട്ടുണ്ട്. കഥകളിയുടെ ഒരു പ്രധാനപ്പെട്ട ചടങ്ങായ "മഞ്ജുതര"യിൽ'മേളപ്പദത്തിൽ' പാടുന്നത് "മഞ്ജുതര കുഞ്ജതല കേളി സദനേ" എന്ന് തുടങ്ങുന്ന 21-ആം അഷ്ടപദിയാണ്. കൂടാതെ അഷ്ടപദിയാട്ടം എന്ന കലാരൂപം കേരളത്തിൽ കൃഷ്ണനാട്ടത്തിനും രാമനാട്ടത്തിനും മാർഗദർശമായിത്തീർന്ന കലയാണ്. കഥകളിയെന്ന നാട്യരൂപം ആവിർഭവിക്കുന്നതിനും മുൻപായിരുന്നു ഇത് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്.
 
== ഗീതഗോവിന്ദം മറ്റുനാടുകളിൽ ==
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്