"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
വിവിധസസ്യങ്ങളിൽ വിവിധ രാസഘടനയുള്ള ഹോർമോണുകളാണുള്ളത്. മനുഷ്യർ കൃത്രിമമായി രൂപപ്പെടുത്തിയവയും മറ്റ് ജീവജാലങ്ങൾ ഉത്പാദിപ്പിക്കുന്നവയുമായ ഹോർമോണുകളേയും പ്രകൃത്യാ തന്നെ സസ്യങ്ങളിൽ രൂപപ്പെടുന്ന ഹോർമോണുകളേയും പൊതുവേ ഒന്നിച്ച് വർഗ്ഗീകരിക്കാൻ കഴിയില്ലാത്തതിനാൽ ഹോർമോണുകളെ അഞ്ച് പ്രത്യേക ഹോർമോൺ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
=== അബ്സിസിക്ക് ആസിഡ് ===
എ.ബി.എ(ABA) എന്നുകൂടി അറിയപ്പെടുന്ന അബ്സിസിക്കാ ആസിഡ്അബ്സിസിക്കാസിഡ് ഡോർമിൻ എന്നും അബ്സിസിൻ II എന്നുമുള്ള പേരുകളിലാണ് ആദ്യകാലങ്ങളിൽ ഗവേഷണം നടത്തപ്പെട്ടിരുന്നത്. 1963 ൽ എഫ്.റ്റി. അഡിക്കോട്ട് (F.T.Addicott) ആണ് സസ്യങ്ങളിലെ വളർച്ചയെ തടയുന്ന ഇത്തരം രാസവസ്തുക്കളെ ആദ്യമായി തിരിച്ചറിഞ്ഞ് അബ്സിസിൻ II എന്ന പേരിട്ടത്. 1963-64 കളിൽ ഈഗിൾസ്(Eagles), വാറിംഗ്(Wareing)എന്നിവർ ഏകദേശം ഒരേസമയത്ത് ബിർച്ച് ഇലകളിൽ (Betula pubescens) വളർച്ചയെ തടയുന്ന രാസവസ്തുക്കളെ കണ്ടെത്തുകയും ഡോർമിൻ എന്ന് പേരുനൽകുകയും ചെയ്തു. കോൺഫോർത്ത് എന്ന ശാസ്ത്രജ്ഞനും സംഘവും നടത്തിയ പരീക്ഷണങ്ങളിൽ ഇവ രണ്ടും അബ്സിസിക്ക് അമ്ളം ആണെന്ന് സ്ഥിരീകരിക്കപ്പെട്ടുഎന്നുമറിയപ്പെട്ടിരുന്നു. പുതുതായി പൊഴിയുന്ന ഇലകളിൽ ഇവയുടെ കൂടിയ ഗാഢത കാരണമാണ് അബ്സിസിക്ക് അമ്ലം എന്ന പേര് ലഭിച്ചത്. ഇതിന്റെ രാസരൂപം [3-മീഥൈൽ 5-1'(1'-ഹൈഡ്രോക്സി, 4'-ഓക്സി-2', 6', 6'-ട്രൈമെത്തിൽ-2-സൈക്ലോഹെക്സേൻ-1-യിൽ)-സിസ്, ട്രാൻസ്-2,4-പെന്റാ-ഡൈയനോയിക് അമ്ളം] എന്നാണ്. <ref>Fundamentals of Plant Physiology, DR.V.K.Jain, S. Chand & Company limited, 2009, page- 419</ref> ജലത്തിന്റെ ദൗർലഭ്യം നേരിടുന്ന സന്ദർഭങ്ങളിൽ ഇലകളിലൂടെ ജലനഷ്ടമുണ്ടാകുന്നത് തടയുന്നതിനായി ആസ്യരന്ധ്രങ്ങൾ അടയുന്നത് അബ്സിസിക്ക് അമ്ലം മൂലമാണ്. ATP മീഡിയേറ്റഡ് H+/K+ അയോൺ എക്സ്ചേഞ്ച് പമ്പിനെ തടഞ്ഞാണ് ഇവ ആസ്യരന്ധ്രങ്ങളുടെ അടയ്ക്കലിന് കാരണമാകുന്നത്.
ബിർച്ച് സസ്യങ്ങളിൽ (Betula pubescens) അഗ്രമുകുളത്തിന്റെ ഡോർമൻസിയ്ക്ക് ഇവ കാരണമാകുന്നു. എപ്പിക്കൽ മെരിസ്റ്റ(അഗ്രമെരിസ്റ്റം)ത്തിൽ പ്രവർത്തിച്ച് ബഡ് ഡോർമൻസിയ്ക്കും അവസാനജോഡ് ഇലകൾ മുകുളത്തിന് സംരക്ഷണം നൽകുന്നതിനായി രൂപപ്പെടുത്തുന്നതിനും ഇവയ്ക്ക് പങ്കുണ്ട്. വിത്തുകളിൽ വളരെ വലിയ അളവിൽ ABA നിലനിൽക്കുന്ന സന്ദർഭങ്ങളിലാണ് വിതതുമുളയ്ക്കൽ നടക്കുന്നത്. ബീജാങ്കുരണത്തിന് തൊട്ടുമുമ്പ് ABA അളവ് കുറയാൻ തുടങ്ങുന്നു. ക്രമേണ കാണ്ഡങ്ങൾ രൂപപ്പെടുകയും പൂർണ്ണധർമ്മങ്ങൾ നിർവ്വഹിക്കാൻ ശേഷിയുള്ള ഇലകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ABA അളവ് വർദ്ധിക്കുന്നു. സസ്യത്തിന്റെ വളർച്ച കൂടിയ ഭാഗങ്ങളിൽ ഇവ വളർച്ചയെ തടയുന്നു. ഹരികകണങ്ങളിലാണ് ഇവ സംശ്ലേഷിപ്പിക്കപ്പെടുന്ന ആദ്യഘട്ടങ്ങൾ നടക്കുന്നതെങ്കിലും പ്രക്രിയ പൂർണ്ണമാകുന്നത് കോശദ്രവ്യത്തിൽ വച്ചാണ്.
 
15 കാർബണുകൾ അടങ്ങിയിട്ടുള്ള സെസ്ക്വിടെർപീൻ (Sesquiterpene) സംയുക്തമാണിത്. തൻമാത്രാവാക്യം C15H20O4. മൂന്ന് ഐസോപ്രീൻ ഘടനയോട് ഒരു സൈക്ലോഹെക്സേൻ വലയം ചേർന്നതാണത്. ഒരു ഹൈഡ്രോക്സിലും കീറ്റോഗ്രൂപ്പും കാർബോക്സിലിക് ഗ്രൂപ്പ് അന്ത്യത്തിലുള്ള സൈഡ് ചെയിനും ഇതിനുണ്ട്. സിസ് എന്നും ട്രാൻസ് എന്നും ഐസോമെറിക് രൂപങ്ങളിൽ ഇവ കാണപ്പെടുന്നുണ്ട്. മിക്ക സസ്യങ്ങളിലും സിസ് (cis) രൂപത്തിലാണ് പ്രകൃതിദത്തമായി ഇവ കാണപ്പെടുന്നത്. ജൈവപരമായി ക്രിയാശേഷി കാണിക്കുന്ന രൂപവും ഇതുതന്നെയാണ്.
=== അബ്സിസിക് അമ്ളത്തിന്റെ ധർമ്മങ്ങൾ‌ ===
==== ആസ്യരന്ധ്രങ്ങളുടെ അടയ്ക്കൽ ====
ജലത്തിന്റെ ദൗർലഭ്യം നേരിടുന്ന സന്ദർഭങ്ങളിൽ ഇലകളിലൂടെ ജലനഷ്ടമുണ്ടാകുന്നത് തടയുന്നതിനായി ആസ്യരന്ധ്രങ്ങൾ അടയുന്നത് അബ്സിസിക്ക് അമ്ലം മൂലമാണ്. ജലദൗർലഭ്യമുള്ള അവസരങ്ങളിൽ മീസോഫിൽ കലകളിലെ ക്ലോറോപ്ലാസ്റ്റ് സ്തരങ്ങളുടെ താര്യത വർദ്ധിക്കുന്നു. കോശത്തിനുള്ളിൽ രൂപപ്പെട്ട ABA പുറത്തേയ്ക്ക് വ്യാപിക്കുന്നു. മീസോഫിൽ കോശങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പ്ലാസ്മഡെസ്മേറ്റ വഴി ഇവ വ്യാപിച്ച് ആസ്യരന്ധ്രങ്ങളിലെ കാവൽ കോശങ്ങളിലെത്തുന്നു(Guard cells). ATP മീഡിയേറ്റഡ് H+/K+ അയോൺ എക്സ്ചേഞ്ച് പമ്പിനെ തടഞ്ഞാണ് ഇവ ആസ്യരന്ധ്രങ്ങളുടെ അടയ്ക്കലിന് കാരണമാകുന്നത്.
 
ബിർച്ച് സസ്യങ്ങളിൽ (Betula pubescens) അഗ്രമുകുളത്തിന്റെ ഡോർമൻസിയ്ക്ക് ഇവ കാരണമാകുന്നു. എപ്പിക്കൽ മെരിസ്റ്റ(അഗ്രമെരിസ്റ്റം)ത്തിൽ പ്രവർത്തിച്ച് ബഡ് ഡോർമൻസിയ്ക്കും അവസാനജോഡ് ഇലകൾ മുകുളത്തിന് സംരക്ഷണം നൽകുന്നതിനായി രൂപപ്പെടുത്തുന്നതിനും ഇവയ്ക്ക് പങ്കുണ്ട്. വിത്തുകളിൽ വളരെ വലിയ അളവിൽ ABA നിലനിൽക്കുന്ന സന്ദർഭങ്ങളിലാണ് വിതതുമുളയ്ക്കൽ നടക്കുന്നത്. ബീജാങ്കുരണത്തിന് തൊട്ടുമുമ്പ് ABA അളവ് കുറയാൻ തുടങ്ങുന്നു. ക്രമേണ കാണ്ഡങ്ങൾ രൂപപ്പെടുകയും പൂർണ്ണധർമ്മങ്ങൾ നിർവ്വഹിക്കാൻ ശേഷിയുള്ള ഇലകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ABA അളവ് വർദ്ധിക്കുന്നു. സസ്യത്തിന്റെ വളർച്ച കൂടിയ ഭാഗങ്ങളിൽ ഇവ വളർച്ചയെ തടയുന്നു.
====ജൈവസംശ്ലേഷണം====
ഹരികകണങ്ങളിലാണ് ഇവ സംശ്ലേഷിപ്പിക്കപ്പെടുന്ന ആദ്യഘട്ടങ്ങൾ നടക്കുന്നതെങ്കിലും പ്രക്രിയ പൂർണ്ണമാകുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. സിയാക്സാന്തിൻ(Zeaxanthin) എന്ന രാസരൂപത്തിൽ നിന്ന് വയോലാക്സാന്തിൻ(Violaxanthin) രൂപപ്പെടുന്നു. സിയാക്സാന്തിൻ ഇപ്പോക്സിഡേയ്സ് (Zeaxanthin epoxidase- ZEP) എന്ന രാസാഗ്നിയുടെ സാന്നിദ്ധ്യത്തിലാണ് ഇത് നടക്കുന്നത്. വയോലാസാന്തിൻ പിന്നീട് 9' -സിസ് നിയോക്സാന്തിൻ (9'-cis-neoxanthin) ആയി പരിണമിക്കുന്നു. പിന്നീടത് 15 കാർബണുകളുള്ള ക്സാന്തോക്സാലുംXanthoxal), 25 കാർബണുകളുള്ള ഇപ്പോക്സി ആൽഡിഹൈഡുമാകുന്നു. 9'-cis-epoxycarotenoid dioxygenase (NCED) ആണ് ഇതിനാവശ്യമായ രാസാഗ്നി. ക്സാന്തോക്സാൽ ആണ് പിന്നീട് കോശദ്രവ്യത്തിൽ ABA ആയി മാറ്റപ്പെടുന്നത്. ആൽഡിഹൈഡ് ഓക്സിഡേയ്സസ് തുടങ്ങിയ രാസാഗ്നികൾ ഈ പ്രവർത്തനങ്ങൾക്കാവശ്യമാണ്. മോള്ബ്ഡിനം എന്ന മൂലകവും ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നു.<ref>Fundamentals of Plant Physiology, DR.V.K.Jain, S. Chand & Company limited, 2009, page- 423</ref>
 
 
=== ഓക്സിൻ ===
=== സൈറ്റോകിനിൻ ===
"https://ml.wikipedia.org/wiki/സസ്യഹോർമോണുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്