"മുതുകുളം രാഘവൻപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== ജീവിതരേഖ ==
1900-ൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[മുതുകുളം]] എന്ന ഗ്രാമത്തിൽ വേലിപ്പിള്ളയുടെയും കാർത്ത്യാനിയമ്മയുടെയും മകനായാണ് മുതുകുളം രാഘവൻപിള്ള ജനിച്ചത്. അമ്മാവനും കവിയുമായ യയാതി വേലിപ്പിള്ളയിൽ നിന്ന് പ്രചോദിതനായാണ് രാഘവൻപിള്ള സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. ''[[ബാലൻ (ചലച്ചിത്രം)|ബാലൻ]]'', ''[[ജ്ഞാനാംബിക]]'' എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ [[ജീവിത നൗക|ജീവിത നൗകയുടെയും]] ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ചത് അദ്ദേഹമാണ്. ഇക്കാരണത്താൽ തന്നെ മലയാളസിനിമയുടെ ''അക്ഷരഗുരു'' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 150-ൽ പരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാഘവൻപിള്ള തിരക്കഥാരചനയ്ക്ക് പുറമെ അമ്പതിൽപ്പരം നാടകങ്ങളുടെയും ''താടകപരിണയം'' എന്ന കഥകളിയുടെയും രചന നിർവ്വഹിച്ചിട്ടുണ്ട്.<ref>{{cite web |url=http://www.mathrubhumi.com/alappuzha/news/1097903-local_news-Muthukulam-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82.html |title=മുതുകുളം രാഘവൻപിള്ള അനുസ്മരണ സമ്മേളനവും അവാർഡ്ദാനവും 14ന് |author= |date=2011 ഓഗസ്റ്റ് 8 |work= |publisher=മാതൃഭൂമി |accessdate=2012 ഒക്ടോബർ 22}}</ref>
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മുതുകുളം_രാഘവൻപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്