"സസ്യഹോർമോണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
15 കാർബണുകൾ അടങ്ങിയിട്ടുള്ള സെസ്ക്വിടെർപീൻ (Sesquiterpene) സംയുക്തമാണിത്. തൻമാത്രാവാക്യം C15H20O4. മൂന്ന് ഐസോപ്രീൻ ഘടനയോട് ഒരു സൈക്ലോഹെക്സേൻ വലയം ചേർന്നതാണത്. ഒരു ഹൈഡ്രോക്സിലും കീറ്റോഗ്രൂപ്പും കാർബോക്സിലിക് ഗ്രൂപ്പ് അന്ത്യത്തിലുള്ള സൈഡ് ചെയിനും ഇതിനുണ്ട്. സിസ് എന്നും ട്രാൻസ് എന്നും ഐസോമെറിക് രൂപങ്ങളിൽ ഇവ കാണപ്പെടുന്നുണ്ട്. മിക്ക സസ്യങ്ങളിലും സിസ് (cis) രൂപത്തിലാണ് പ്രകൃതിദത്തമായി ഇവ കാണപ്പെടുന്നത്. ജൈവപരമായി ക്രിയാശേഷി കാണിക്കുന്ന രൂപവും ഇതുതന്നെയാണ്.
=== അബ്സിസിക് അമ്ളത്തിന്റെ ധർമ്മങ്ങൾ‌ ===
==== ആസ്യരന്ധ്രങ്ങളുടെ അടയ്ക്കൽ ====
ജലത്തിന്റെ ദൗർലഭ്യം നേരിടുന്ന സന്ദർഭങ്ങളിൽ ഇലകളിലൂടെ ജലനഷ്ടമുണ്ടാകുന്നത് തടയുന്നതിനായി ആസ്യരന്ധ്രങ്ങൾ അടയുന്നത് അബ്സിസിക്ക് അമ്ലം മൂലമാണ്. ജലദൗർലഭ്യമുള്ള അവസരങ്ങളിൽ മീസോഫിൽ കലകളിലെ ക്ലോറോപ്ലാസ്റ്റ് സ്തരങ്ങളുടെ താര്യത വർദ്ധിക്കുന്നു. കോശത്തിനുള്ളിൽ രൂപപ്പെട്ട ABA പുറത്തേയ്ക്ക് വ്യാപിക്കുന്നു. മീസോഫിൽ കോശങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പ്ലാസ്മഡെസ്മേറ്റ വഴി ഇവ വ്യാപിച്ച് ആസ്യരന്ധ്രങ്ങളിലെ കാവൽ കോശങ്ങളിലെത്തുന്നു(Guard cells). ATP മീഡിയേറ്റഡ് H+/K+ അയോൺ എക്സ്ചേഞ്ച് പമ്പിനെ തടഞ്ഞാണ് ഇവ ആസ്യരന്ധ്രങ്ങളുടെ അടയ്ക്കലിന് കാരണമാകുന്നത്.
 
ബിർച്ച് സസ്യങ്ങളിൽ (Betula pubescens) അഗ്രമുകുളത്തിന്റെ ഡോർമൻസിയ്ക്ക് ഇവ കാരണമാകുന്നു. എപ്പിക്കൽ മെരിസ്റ്റ(അഗ്രമെരിസ്റ്റം)ത്തിൽ പ്രവർത്തിച്ച് ബഡ് ഡോർമൻസിയ്ക്കും അവസാനജോഡ് ഇലകൾ മുകുളത്തിന് സംരക്ഷണം നൽകുന്നതിനായി രൂപപ്പെടുത്തുന്നതിനും ഇവയ്ക്ക് പങ്കുണ്ട്. വിത്തുകളിൽ വളരെ വലിയ അളവിൽ ABA നിലനിൽക്കുന്ന സന്ദർഭങ്ങളിലാണ് വിതതുമുളയ്ക്കൽ നടക്കുന്നത്. ബീജാങ്കുരണത്തിന് തൊട്ടുമുമ്പ് ABA അളവ് കുറയാൻ തുടങ്ങുന്നു. ക്രമേണ കാണ്ഡങ്ങൾ രൂപപ്പെടുകയും പൂർണ്ണധർമ്മങ്ങൾ നിർവ്വഹിക്കാൻ ശേഷ്യുള്ള ഇലകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ABA അളവ് വർദ്ധിക്കുന്നു. സസ്യത്തിന്റെ വളർച്ച കൂടിയ ഭാഗങ്ങളിൽ ഇവ വളർച്ചയെ തടയുന്നു.
 
Line 19 ⟶ 20:
=== എഥിലിൻ ===
=== ഗിബ്ബറിലിൻ ===
 
== അറിയപ്പെടുന്ന മറ്റ് ഹോർമോണുകൾ ==
* ബ്രാസ്സിനോസ്റ്റീറോയിഡുകൾ- പോളിഹൈഡ്രോക്സി സ്റ്റീറോയിഡുകളിൽ വരുന്ന ഇവയെ ആറാമത് വിഭാഗമായി പരിഗണിക്കുന്നു. സസ്യവിഭജനത്തെയും കോശദീർഘീകരണത്തേയും ഉദ്ദീപിപ്പിക്കുകയാണിവയുടെ ധർമ്മം. സൈലം കലകളുടെ രൂപമാറ്റത്തിനും സഹായിക്കുന്നു. വേരുകളുടെ വളർച്ചയേയും ഇലപൊഴിക്കലിനേയും ഇവ തടയുന്നു.ബ്രാസ്സിനോലൈഡ് ആണ് ആദ്യമായി കണ്ടെത്തപ്പെട്ട ബ്രാസ്സിനോസ്റ്റീറോയയിഡ്. 1970 ൽ ബ്രാസ്സികാ നാപ്പസ് (Brassica napus) ൽ പരാഗരേണുവിൽ നിന്നാണ് ഇവയെ ആദ്യമായി വേർതിരിച്ചെടുത്തത്.
"https://ml.wikipedia.org/wiki/സസ്യഹോർമോണുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്