"പെരിക്ലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, an, ar, az, be, bg, bn, br, bs, ca, cs, cy, da, de, el, en, eo, es, et, eu, fa, fi, fr, fy, gl, he, hr, ht, hu, hy, id, is, it, ja, ka, ko, la, lij, lt, lv, nl, no, pl, pt, ro, ru, s...
No edit summary
വരി 17:
 
സമകാലീന ചരിത്രകാരന്മാരിൽ പ്രമുഖനായ [[തുസ്സിഡിഡീസ്]] "ആഥൻസിലെ പ്രഥമപൗരൻ" എന്നു വിളിച്ചു പ്രകീർത്തിച്ചതിൽ നിന്നു പെർക്കിൾസിന്റെ പ്രാധാന്യം മനസ്സിലാക്കാം.<ref name="ThII65">Thucydides, [[s:History of the Peloponnesian War/Book 2#2:65|2.65]]</ref><!--All quotes [[WP:FULLCITE]]--> ഡീലിയൻ സഖ്യത്തെ [[ആഥൻസ്|ആഥൻസിന്റെ]] സാമ്രാജ്യമാക്കി മാറ്റിയ പെർക്കിൾസ് പെലപ്പൊന്നേസിയൻ യുദ്ധത്തിന്റെ ആദ്യത്തെ രണ്ടു വർഷക്കാലം നാടിനെ നയിച്ചു. [[ആഥൻസ്|ആഥൻസിന്റെ]] ഭരണത്തിൽ പെരിക്കിൾസ് നിർണ്ണായകസ്വാധീനമായിരുന്ന ബി.സി. 461 മുതൽ 429 വരെയുള്ള കാലത്തെ "പെരിക്കിൾസ് യുഗം" എന്നു വിളിക്കുക പതിവാണ്. ഈ വിശേഷണത്തിൽ അതിനു മുൻപും പിൻപുമുള്ള കുറേ വർഷങ്ങൾ കൂടി ചിലപ്പോൾ ഉൾപ്പെട്ടിരിക്കാം.
 
കലയേയും സാഹിത്യത്തേയും പെരിക്കിൾസ് പ്രോത്സാഹിപ്പിച്ചു; [[ആഥൻസ്|ആഥൻസിനെ]] പുരാതന യവനലോകത്തിലെ വൈജ്ഞാനിക-സാംസ്കാരികകേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു. അക്രോപ്പോലിസിൽ, പാർത്തനൻ ഉൾപ്പെടെ ഇപ്പോഴും നിലവിലുള്ള ചരിത്രസാക്ഷ്യങ്ങളുടെ സൃഷ്ടിയിലേക്കു നയിച്ച നിർമ്മാണയജ്ഞത്തിനു തുടക്കമിട്ടത് അദ്ദേഹമാണ്. ഈ സംരംഭം നഗരത്തെ സുന്ദരമാക്കുകയും, അതിന്റെ മഹത്വം പ്രഘോഷിക്കുകയും ജനങ്ങൾക്കു തൊഴിൽ നൽകുകയും ചെയ്തു.<ref name="Blois">L. de Blois, ''An Introduction to the Ancient World'' 99</ref> [[ആഥൻസ്|ആഥൻസിലെ]] [[ജനാധിപത്യം|ജനാധിപത്യക്രമത്തെ]] പോഷിപ്പിച്ച പെരിക്കിൾസ് ആൾക്കൂട്ടവാദി (Populist) എന്നു വിളിക്കപ്പെടുകപോലും ചെയ്തു.<ref name="Muhl">S. Muhlberger, [http://www.nipissingu.ca/department/history/MUHLBERGER/2055/L23ANC.HTM Periclean Athens].</ref><ref name = "Ruden 80">S. Ruden, ''Lysistrata'', 80.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പെരിക്ലിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്