"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:VaticanCityBannerPetrusCalungsod.jpg|thumb|200px|right|പെദ്രോ കാലുങ്‌സോഡിന്റെ ഈ ചിത്രം [[ഫിലിപ്പീൻസ്|ഫിലിപ്പീനോ]] ചിത്രകാരൻ റഫായെ ഡെൽ കാസലിന്റേതാണ്.]]
പതിനേഴാം നൂറ്റാണ്ടിൽ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിലെ]] [[ഗുവാം]] ദ്വീപിൽ കൊല്ലപ്പെട്ട [[ഫിലിപ്പീൻസ്|ഫിലിപ്പീൻസുകാരൻ]] ക്രിസ്തുവേദപ്രബോധകനും ദേവാലയശുശ്രൂഷിയുമാണ് (sacristan) '''പെദ്രോ കാലുങ്സോഡ്''' (ജനനം: 1654<ref name="pca">[http://newsaints.faithweb.com/year/1672.htm#Calungsod Blessed Pedro Calungsod By Emy Loriega / The Pacific Voice]</ref>; മരണം: 2 ഏപ്രിൽ 1672). [[ഗുവാം|ഗുവാമിലെ]] ചമോറോ ഗോത്രവർഗ്ഗക്കാർക്കിടയിൽ [[കത്തോലിക്കാ സഭ|കത്തോലിക്കാ വിശ്വാസം]] പ്രചരിപ്പിക്കുന്നതിനായി [[സ്പെയിൻ|സ്പെയിനിൽ]] നിന്നുള്ള [[ഈശോസഭ|ഈശോസഭാ]] മിഷനറിമാർക്കൊപ്പം പ്രവർത്തിച്ച കാലുങ്‌സോഡിന്, കൊല്ലപ്പെടുമ്പോൾ 18 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു.
 
മരിച്ച് മൂന്നു നൂറ്റാണ്ടിലധികം കഴിഞ്ഞ് 2000-ആമാണ്ട് മാർച്ച് 5-ന് [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച കാലുങ്സോഡിനെ 2012 ഒക്ടോബർ 21-ന് [[ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] വിശുദ്ധപദവിയിലേക്കുയർത്തി.<ref>EWTN Televised Broadcast: Public Consistory for the Creation of New Cardinals. Rome, February 18, 2012. Saint Peter's Basilica. Closing remarks before recession preceded by Cardinal Agostino Vallini.</ref>
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്