"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Georgekutty എന്ന ഉപയോക്താവ് പീദ്രോ കാലുങ്സോഡ് എന്ന താൾ പെദ്രോ കാലുങ്സോഡ് എന്നാക്കി മാറ്റിയിരിക്...
No edit summary
വരി 1:
[[ചിത്രം:VaticanCityBannerPetrusCalungsod.jpg|thumb|200px|right|പീദ്രോപെദ്രോ കാലുങ്‌സോഡിന്റെ ഈ ചിത്രം [[ഫിലിപ്പീൻസ്|ഫിലിപ്പീനോ]] ചിത്രകാരൻ റഫായെ ഡെൽ കാസലിന്റേതാണ്.]]
പതിനേഴാം നൂറ്റാണ്ടിൽ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിലെ]] [[ഗുവാം]] ദ്വീപിൽ കൊല്ലപ്പെട്ട [[ഫിലിപ്പീൻസ്|ഫിലിപ്പീൻസുകാരൻ]] ക്രിസ്തുവേദപ്രബോധകനും ദേവാലയശുശ്രൂഷിയുമാണ് (sacristan) '''പീദ്രോപെദ്രോ കാലുങ്സോഡ്''' (ജനനം: <ref name="pca">[http://newsaints.faithweb.com/year/1672.htm#Calungsod Blessed Pedro Calungsod By Emy Loriega / The Pacific Voice]</ref> – മരണം: 2 ഏപ്രിൽ 1672). [[ഗുവാം|ഗുവാമിലെ]] ചമോറോ ഗോത്രവർഗ്ഗക്കാർക്കിടയിൽ [[കത്തോലിക്കാ സഭ|കത്തോലിക്കാ വിശ്വാസം]] പ്രചരിപ്പിക്കുന്നതിനായി [[സ്പെയിൻ|സ്പെയിനിൽ]] നിന്നുള്ള [[ഈശോസഭ|ഈശോസഭാ]] മിഷനറിമാർക്കൊപ്പം പ്രവർത്തിച്ച കാലുങ്‌സോഡിന്, കൊല്ലപ്പെടുമ്പോൾ 18 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു.
 
മരിച്ച് മൂന്നു നൂറ്റാണ്ടിലധികം കഴിഞ്ഞ് 2000-ആമാണ്ട് മാർച്ച് 5-ന് [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച കാലുങ്സോഡിനെ 2012 ഒക്ടോബർ 21-ന് [[ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] വിശുദ്ധപദവിയിലേക്കുയർത്തി.<ref>EWTN Televised Broadcast: Public Consistory for the Creation of New Cardinals. Rome, February 18, 2012. Saint Peter's Basilica. Closing remarks before recession preceded by Cardinal Agostino Vallini.</ref>
 
==ജീവിതം==
[[ചിത്രം:Pedro Calungsod de Cebu.png|thumb|200px|left|രക്തസാക്ഷിയുടെ പനയോലയും ഡോക്ട്രിനാ ക്രിസ്റ്റിയാനയും കയ്യിലേന്തിയ പീദ്രോപെദ്രോ കാലുങ്സോഡ്]]
കാലുങ്സോഡിന്റെ ജന്മദിവസമോ ജനനസ്ഥലമോ നിശ്ചയമില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ ആരെന്നും അറിവില്ല. മദ്ധ്യഫിലിപ്പീൻസിലെ വിസായാസ് ദ്വീപുകളിൽ ഒന്നിലാണ് അദ്ദേഹം ജനിച്ചതെന്ന കാര്യത്തിൽ സമ്മതിയുണ്ട്. [[സെബൂ]], ബൊഹോൾ, ലെയ്റ്റി തുടങ്ങിയ വിസയാസ് ദ്വീപുകൾ അദ്ദേഹത്തിന്റെ ജന്മനാടുകളായി പറയപ്പെടുന്നു. മിഷനറി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള ജീവിതത്തിന്റെ വിശദാംശങ്ങളും ലഭ്യമല്ല. [[ഈശോസഭ|ഈശോസഭക്കാരുടെ]] കീഴിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ക്രിസ്തുമതതത്ത്വങ്ങളും [[സ്പാനിഷ് ഭാഷ|സ്പാനിഷ് ഭാഷയും]] പഠിച്ചിരിക്കാം. പതിനാലാം വയസ്സിൽ [[ശാന്തസമുദ്രം|ശാന്തസമുദ്രദ്വീപുകളിൽ]] [[ഈശോസഭ|ഈശോസഭക്കാരായ]] വേദപ്രചാരകന്മാരെ സഹായിക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീഷ്ണധാർമ്മികരായ [[ഫിലിപ്പീൻസ്|ഫിലിപ്പീൻ]] യുവാക്കളിൽ കാലുങ്‌സോഡും ഉൾപ്പെട്ടു. ഡിയെഗോ ലൂവിസ് ഡെ സാൻസ് വിറ്റോറിസ് എന്ന വൈദികനൊപ്പം കാലുങ്സോഡിന്റെ പ്രവർത്തനമേഖലയായത് [[ഗുവാം]] ദ്വീപായിരുന്നു. ശിശുക്കളും മുതിർന്നവരുമായി ഒട്ടേറെപ്പേരെ അവർ [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനപ്പെടുത്തിയതായി]] പറയപ്പെടുന്നു.<ref>Sunstar.com.ph [http://specials.sunstar.com.ph/pedrocalungsod/about-pedro-calungsod/ About Pedro Calungsod]</ref>
 
വരി 14:
കാലുങ്സോഡിന്റെ ജന്മദിനവും ജന്മസ്ഥലവും എന്നതു പോലെ രൂപപ്രകൃതിയും ഊഹിക്കുകയേ നിവൃത്തിയുള്ളു. ജീവിതകാലത്തെ ചിത്രങ്ങളൊന്നും നിലവിലില്ല. നാടൻ വസ്ത്രം ധരിച്ച കൗമാരപ്രായക്കാരനായാണ് അദ്ദേഹത്തെ ചിത്രീകരിക്കുക പതിവ്. വസ്ത്രത്തിൽ ചിലപ്പോൾ രക്തക്കറ കാണാം. നെഞ്ചോടു ചേർത്ത രക്തസാക്ഷിയുടെ പനയോലയും, കത്തോലിക്കാ വേദപ്രബോധനഗ്രന്ഥമായ ഡോക്ട്രിനാ ക്രിസ്റ്റിയാനയും ചിത്രത്തിൽ ഉണ്ടായിരിക്കും. വേദപ്രചാരണവ്യഗ്രത സൂചിപ്പിക്കാനായി, പഥികന്റെ രൂപത്തിലാണ് മിക്കവാറും ചിത്രങ്ങൾ. [[കൊന്ത|ജപമാലയും]] [[ക്രൂശിതരൂപം|ക്രൂശിതരൂപവും]] ചിത്രങ്ങളിൽ പതിവാണ്. [[രക്തസാക്ഷി|രക്തസാക്ഷിത്വം]] സൂചിപ്പിക്കാൻ കുന്തവും ചെറുവാളും ചില ചിത്രങ്ങളിൽ കാണാം.
 
കാലുങ്സോഡിന്റെ വിശുദ്ധപദവിക്കു വേണ്ടിയുള്ള [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ദേശീയ സമിതി, യുവതലമുറയെ ലക്ഷ്യമാക്കി വിശുദ്ധന്റെ സാദൃശ്യം ഒരു പാവയായി രൂപകല്പന ചെയ്തും ഇറക്കിയിട്ടുണ്ട്. 'പീദ്രിറ്റോപെദ്രിറ്റോ' എന്നു പേരിട്ടിരിക്കുന്ന പാവയ്ക്ക് 15 ഇഞ്ചാണ് ഉയരം. തോളിൽ തൂക്കു സഞ്ചി വഹിക്കുന്ന പീദ്രിറ്റോയ്ക്ക് 'ടെക്കി' ചുവ നൽകാൻ ഡോക്ട്രിനാ ക്രിസ്റ്റിയാനാ അടങ്ങുന്നതായി സങ്കല്പിക്കപ്പെടുന്ന ഒരു ഐ-പാഡും ചേർത്തിരിക്കുന്നു.<ref>2012 ഒക്ടോബർ 21-ലെ ഫിലിപ്പീൻ സ്റ്റാർ ദിൻപ്പത്രത്തിൽ എവലിൻ മക്കയിരാൻ എഴുതിയ വാർത്താലേഖനം [http://www.philstar.com/Article.aspx?articleId=861714&publicationSubCategoryId=63 "'Pedrito' in Rome, too"]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്