"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
കാലുങ്സോഡിന്റെ ജന്മദിനവും ജന്മസ്ഥലവും എന്നതു പോലെ രൂപപ്രകൃതിയും ഊഹിക്കുകയേ നിവൃത്തിയുള്ളു. ജീവിതകാലത്തെ ചിത്രങ്ങളൊന്നും നിലവിലില്ല. നാടൻ വസ്ത്രം ധരിച്ച കൗമാരപ്രായക്കാരനായാണ് അദ്ദേഹത്തെ ചിത്രീകരിക്കുക പതിവ്. വസ്ത്രത്തിൽ ചിലപ്പോൾ രക്തക്കറ കാണാം. നെഞ്ചോടു ചേർത്ത രക്തസാക്ഷിയുടെ പനയോലയും, കത്തോലിക്കാ വേദപ്രബോധനഗ്രന്ഥമായ ഡോക്ട്രിനാ ക്രിസ്റ്റിയാനയും ചിത്രത്തിൽ ഉണ്ടായിരിക്കും. വേദപ്രചാരണവ്യഗ്രത സൂചിപ്പിക്കാനായി, പഥികന്റെ രൂപത്തിലാണ് മിക്കവാറും ചിത്രങ്ങൾ. [[കൊന്ത|ജപമാലയും]] [[ക്രൂശിതരൂപം|ക്രൂശിതരൂപവും]] ചിത്രങ്ങളിൽ പതിവാണ്. [[രക്തസാക്ഷി|രക്തസാക്ഷിത്വം]] സൂചിപ്പിക്കാൻ കുന്തവും ചെറുവാളും ചില ചിത്രങ്ങളിൽ കാണാം.
 
കാലുങ്സോഡിന്റെ വിശുദ്ധപദവിക്കു വേണ്ടിയുള്ള ഫിലിപ്പീൻസിലെ ദേശീയ സമിതി, യുവതലമുറയെ ലക്ഷ്യമാക്കി വിശുദ്ധന്റെ സാദൃശ്യം ഒരു പാവയായി രൂപകല്പന ചെയ്തും ഇറക്കിയിട്ടുണ്ട്. 'പീദ്രിറ്റോ' എന്നു പേരിട്ടിരിക്കുന്ന പാവയ്ക്ക് 15 ഇഞ്ചാണ് ഉയരം. തോളിൽ തൂക്കു സഞ്ചി വഹിക്കുന്ന പീദ്രിറ്റോയ്ക്ക് 'ടെക്കി' ചുവ നൽകാൻ ഡോക്ട്രിനാ ക്രിസ്റ്റിയാനാ അടങ്ങുന്നതായി സങ്കല്പിക്കപ്പെടുന്ന ഒരു ഐപാഡുംഐ-പാഡും ചേർത്തിരിക്കുന്നു.<ref>2012 ഒക്ടോബർ 21-ലെ ഫിലിപ്പീൻ സ്റ്റാർ ദിൻപ്പത്രത്തിൽ എവലിൻ മക്കയിരാൻ എഴുതിയ വാർത്താലേഖനം [http://www.philstar.com/Article.aspx?articleId=861714&publicationSubCategoryId=63 "'Pedrito' in Rome, too"]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്