"പെദ്രോ കാലുങ്സോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
==മരണം==
[[ജ്ഞാനസ്നാനം|ജ്ഞാനസ്നാനജലത്തിൽ]] വിഷം കലർത്തിയിട്ടുണ്ടെന്ന പ്രചാരണം വിറ്റോറിസിന്റേയും കാലുങ്സോഡിന്റേയും പ്രവർത്തനങ്ങളോട് നാട്ടുകാർക്കിടയിൽ എതിർപ്പു സൃഷ്ടിച്ച് അവരുടെ കൊലക്കു വഴിതെളിച്ചു എന്നൊരു കഥയുണ്ട്. ചമോറോകളിലെ ഗോത്രത്തലവന്മാരിൽ ഒരാളുടെ നവജാതശിശുവിനെ ക്രിസ്ത്യാനിയായ അമ്മയുടെ സമ്മതത്തോടെ പിതാവിന്റെ എതിർപ്പിനെ അവഗണിച്ച് ജ്ഞാനസ്നാനപ്പെടുത്തിയതിനെ തുടർന്നുള്ള ആക്രമണത്തിലാണ് അവർ കൊല്ലപ്പെട്ടതെന്നു പറയപ്പെടുന്നു. കൊന്നവർ, മൃതദേഹങ്ങൾ കടലിൽ ഒഴുക്കിക്കളഞ്ഞു.
 
==ചിത്രീകരണം==
കാലുങ്സോഡിന്റെ ജന്മദിനവും ജന്മസ്ഥലവും എന്നതു പോലെ രൂപപ്രകൃതിയും ഊഹിക്കുകയേ നിവൃത്തിയുള്ളു. ജീവിതകാലത്തെ ചിത്രങ്ങളൊന്നും നിലവിലില്ല. [[രക്തം]] പുരണ്ട നാടൻ വസ്ത്രം ധരിച്ച കൗമാരപ്രായക്കാരനായാണ് അദ്ദേഹത്തെ ചിത്രീകരിക്കുക പതിവ്. നെഞ്ചോടു ചേർത്ത രക്തസാക്ഷിയുടെ പനയോലയും, കത്തോലിക്കാ വേദപ്രബോധനഗ്രന്ഥമായ ഡോക്ട്രിനാ ക്രിസ്റ്റിയാനയും ചിത്രത്തിൽ ഉണ്ടായിരിക്കും. വേദപ്രചാരണവ്യഗ്രത സൂചിപ്പിക്കാനായി, പഥികന്റെ രൂപത്തിലാണ് മിക്കവാറും ചിത്രങ്ങൾ. കൊന്തയും ക്രൂശിതരൂപവും ചിത്രങ്ങളിൽ പതിവാണ്. രക്തസാക്ഷിത്വം സൂചിപ്പിക്കാൻ കുന്തവും ചെറുവാളും ചില ചിത്രങ്ങളിൽ കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/പെദ്രോ_കാലുങ്സോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്