"തിക്കന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നന്നയ്യ ലിങ്ക്
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ta:திக்கனா; സൗന്ദര്യമാറ്റങ്ങൾ
വരി 37:
ആദ്യകാല [[തെലുഗു]] [[കവി|കവിയായിരുന്നു]] '''തിക്കന''' (1220 - 1300). [[നെല്ലൂർ]] രാജാവായ മനുമസിദ്ധിയുടെ സദസ്യകവിയും സുഹൃത്തും മന്ത്രിയുമായിരുന്നു ഈ നിയോഗി [[ബ്രാഹ്മണൻ]]. കവിയും മന്ത്രിയുമായ ഭാസ്കര പിതാമഹനും [[ഗുണ്ടൂർ|ഗുണ്ടൂരിലെ]] സൈന്യാധിപനായിരുന്ന കൊമ്മന പിതാവുമാണ്. കുടുംബപാരമ്പര്യത്താൽ ആദ്യം മന്ത്രിയായി. പിന്നീട് കവിയായി പ്രശോഭിച്ചു. യാഗം നടത്തി സോമയാജിയായി. 12-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] [[ശിവൻ|ശൈവ]] [[വിഷ്ണു|വൈഷ്ണവന്മാർ]] തമ്മിൽ കലഹിച്ചപ്പോൾ അവരെ യോജിപ്പിക്കുന്നതിനായി രാജാവ് നിയോഗിച്ചത് ഇദ്ദേഹത്തെയാണ്. അതിനായി [[ഭാരതം]] രചിച്ച് ശിവന്റേയും വിഷ്ണുവിന്റേയും സംയുക്തരൂപമായ നെല്ലൂരിലെ [[ഹരിഹരൻ|ഹരിഹരനാഥനു]] സമർപ്പിച്ചു.
 
== നിർവചനോത്തര രാമായണം ==
 
ഉത്തര രാമായണം അഥവാ നിർവചനോത്തര [[രാമായണം]], [[മഹാഭാരതം|മഹാഭാരത]] വിവർത്തനം എന്നിവയാണ് തിക്കനയുടെ കൃതികൾ. [[വാല്മീകി]] ഉത്തര രാമായണത്തിന്റെ സ്വതന്ത്ര വിവർത്തനമാണ് നിർവചനോത്തര രാമായണം. നിർവചനം എന്ന വിശേഷണം ഉണ്ടെങ്കിലും ഒരു [[വചനം|വചനമോ]] [[ഗദ്യം|ഗദ്യമോ]] ഇല്ലെന്നതാണ് സവിശേഷത. [[രാവണൻ|രാവണന്റേയും]] മറ്റും ഉത്പത്തികഥ, [[സീത|സീതാനിർവാസം]], കുശലവന്മാരുടെ [[ജനനം]], വിഷ്ണുവിന്റെ രാക്ഷസ നിഗ്രഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. [[രാമൻ]] [[സീത|സീതയെ]] ഉപേക്ഷിക്കുന്ന ഭാഗം ഹൃദയദ്രവീകരണക്ഷമമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ രാമന്റെ [[മരണം]] വർണിക്കുന്ന ഭാഗം വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ഇതു പിന്നീട് ജയന്തരാമഭട്ടയാണ് ഒരു സർഗമായി എഴുതിച്ചേർത്തത്. നിർവചനോത്തര രാമായണം മനുമസിദ്ധിക്കാണ് സമർപ്പിച്ചിരിക്കുന്നത്.
 
== മഹാഭാരതം വിവർത്തനം ==
 
[[മഹാഭാരതം|മഹാഭാരത]] വിവർത്തനമാണ് പ്രധാന [[സാഹിത്യം|സാഹിത്യ]] [[സംഭാവന]]. തെലുഗുവിൽ ഭാരതം വിവർത്തനം ചെയ്ത ആദ്യത്തെ മൂന്ന് കവികളിൽ രണ്ടാമനാണിദ്ദേഹം.([[നന്നയ്യ]], തിക്കന, എർനെ). വിരാടപർവം മുതലുള്ള 15 പർവങ്ങളുടെ വിവർത്തനമാണ് തിക്കന നിർവഹിച്ചത്. അപ്രധാന ഭാഗങ്ങൾ ഉപേക്ഷിച്ച് അല്പം മാത്രം പ്രാധാന്യമുള്ള ഭാഗങ്ങൾ സംഗ്രഹിച്ച് സ്വതന്ത്രമായ വിവർത്തനമാണ് നടത്തിയിരിക്കുന്നത്. വിവർത്തനത്തിൽ നന്നയ്യയുടെ രീതി പിൻതുടരുകയും ചെയ്തിരിക്കുന്നു. ഔചിത്യത്തിനുവേണ്ടി മൂലത്തിൽ നിന്ന് ധാരാളം വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്. ഉദാഹരണമായി [[ഭീമൻ|ഭീമനും]] [[കീചകൻ|കീചകനും]] [[യുദ്ധം]] ചെയ്യുന്ന രംഗം ഒരു [[പദ്യം|പദ്യത്തിൽ]] ഒതുക്കിയിരിക്കുന്നു.
 
== ലളിതവും നാടകീയവുമായ രജനാശൈലി ==
 
മന്ത്രികൂടിയായ തിക്കനയുടെ രാഷ്ട്രമീമാംസാ വിജ്ഞാനം, [[യുദ്ധം|യുദ്ധപരിചയം]] എന്നിവ [[കൃതി|കൃതികളിൽ]] പ്രകടമായി കാണാം. വർണനകൾ സ്വാഭാവികവും [[കവി|കവിയുടെ]] ലോകപരിജ്ഞാനം വ്യക്തമാക്കുന്നവയുമാണ്. [[സംസ്കൃതം|സംസ്കൃത]] സമസ്ത [[പദം|പദങ്ങൾ]] കഴിയുന്നിടത്തോളം ഒഴിവാക്കിയിട്ടുമുണ്ട്. [[തത്ത്വചിന്ത|തത്ത്വചിന്താപരമായ]] ഭാഗങ്ങൾ സരളമായ തെലുഗു പദങ്ങൾകൊണ്ട് വിവരിച്ചിരിക്കുന്നു. ലളിതവും നാടകീയവുമാണ് രചനാശൈലി. വസ്തുതകൾ സംഗ്രഹിച്ചു പറയാനും ശബ്ദചിത്രങ്ങൾ രചിക്കാനും വിദഗ്ധനാണിദ്ദേഹം. വിവിധ [[രസം|രസങ്ങൾ]] ചിത്രീകരിക്കുന്നതിലും പാത്രസൃഷ്ടിയിലും ഔചിത്യദീക്ഷയിലും സമർഥനായ തിക്കനയെ തെലുഗു സാഹിത്യത്തിലെ അദ്വിതീയനായി കരുതുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
*http://www.andhrabulletin.com/Andhra_info/andhrainfo_subpages.php?id=49
*http://landofcreators.com/tikkana-somayaji/
വരി 59:
 
[[en:Tikkana]]
[[ta:திக்கனா]]
[[te:తిక్కన]]
"https://ml.wikipedia.org/wiki/തിക്കന" എന്ന താളിൽനിന്ന് ശേഖരിച്ചത്