"അവന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:अवन्ति
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Krajan Awanti; സൗന്ദര്യമാറ്റങ്ങൾ
വരി 2:
ഇന്ത്യൻപുരാണേതിഹാസങ്ങളിലും ചരിത്രത്തിലും പരാമൃഷ്ടമായ ഒരു രാജ്യമാണ് '''അവന്തി'''. കൊങ്കണപ്രദേശം ഉൾപ്പെട്ടിരുന്ന അപരാന്തസാമ്രാജ്യത്തിന്റെ ഒരു ഭാഗമാണ് അവന്തി എന്നു മാർക്കണ്ഡേയപുരാണത്തിലും പർവതത്തിന് സമീപമുള്ള രാജ്യമാണ് അവന്തി എന്നു വാമനപുരാണത്തിലും പറയുന്നു. അവന്തി രണ്ടു ഘടകങ്ങളായി വിഭജിക്കപ്പെട്ടിരുന്നതായും ഉത്തരഭാഗത്തിന്റെ തലസ്ഥാനം [[ഉജ്ജയിൻ|ഉജ്ജയിനിയും]] ദക്ഷിണ ഭാഗത്തിന്റേതു മാഹിഷ്മതിയും ആയിരുന്നതായും കരുതപ്പെടുന്നു. അവന്തിയെയും മാഹിഷ്മതിയെയും രണ്ടു വ്യത്യസ്ത ജനപദങ്ങളെന്ന നിലയിലാണ് [[മഹാഭാരതം|മഹാഭാരതത്തിൽ]] പരിഗണിക്കുന്നത്. അവന്തി രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ 'മാളവം' എന്ന പേരിലും അറിയപ്പെട്ടിരുന്നു.
 
== ചരിത്രം ==
 
ആധുനിക മാൾവയും നീമാറും മധ്യപ്രദേശിന്റെ ചില ഭാഗങ്ങളും ചേർന്ന ഒരു പൗരാണിക ജനപദമാണ് അവന്തി. [[ഗൗതമബുദ്ധൻ|ശ്രീബുദ്ധന്റെയും]] [[വർദ്ധമാനമഹാവീരൻ|മഹാവീരന്റെയും]] സമകാലികനായ അവന്തിരാജാവ് ചന്ദ്രപ്രദ്യോദനമഹാസേനന്റെ കാലത്ത് തലസ്ഥാനം ഉജ്ജയിനിയായിരുന്നുവെന്നു [[പാലി|പാലി]] ഗ്രന്ഥങ്ങളിൽ പറയുന്നു. കുറാറഖര, മഖരഖടാ, സുദർശനപുരം എന്നിവ അവന്തിയിലെ പ്രധാന നഗരങ്ങളായിരുന്നു. ബി.സി. 4-ാം ശ.-ത്തോടുകൂടി അവന്തി മഗധസാമ്രാജ്യത്തിന്റെ ഘടകമായിത്തീർന്നു.
 
ഹേഹയരാജവംശമായിരുന്നു അവന്തി ആദ്യം ഭരിച്ചിരുന്നത്. കാർത്തവീര്യാർജുനനായിരുന്നു ഈ വംശത്തിലെ പ്രശസ്തനായ രാജാവ്. ചരിത്രകാലമാകുമ്പോഴേക്കും മഹാസേനനു ശക്തമായ ഒരു ഭരണകൂടം പടുത്തുയർത്താൻ കഴിഞ്ഞു. ഇക്കാലത്ത് വത്സ, മഗധ, കോസലം തുടങ്ങിയ അയൽ രാജ്യങ്ങളുമായി അവന്തി ശത്രുതയിൽ കഴിഞ്ഞിരുന്നു. പാലകൻ, വിശാഖയൂപൻ, അജകൻ, നന്ദിവർധനൻ എന്നിവർ പ്രദ്യോദനന്റെ പിൻഗാമികളായിരുന്നു. അവസാനത്തെ രാജാവായ നന്ദിവർധനനെ ശിശുനാഗൻമാർ തോല്പിച്ചു. അവന്തി മഗധസാമ്രാജ്യത്തോടു ലയിപ്പിക്കുകയും ചെയ്തു.
വരി 25:
[[id:Kerajaan Awanti]]
[[it:Avanti (India)]]
[[jv:Krajan Awanti]]
[[lt:Avanti]]
[[ne:अवन्ति]]
"https://ml.wikipedia.org/wiki/അവന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്