"വൃതിവ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
== വൃതിവ്യാപന മർദ്ദം ==
ഒരു അർദ്ധതാര്യസ്തരത്തിനിരുവശത്തും ഗാഢതാവ്യത്യാസമുള്ള ലായനികൾ നിലനിർത്തപ്പെട്ടാൽ ജലം എപ്പോഴും ലീനത്തിന്റെ ഗാഢത കുറവുളള ഭാഗത്തുനിന്ന് ലീനഗാഢത കൂടുതലുള്ള ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നു. സ്തരത്തിനിരുവശത്തും ലീനതൻമാത്രകളുടെ ഗാഢത തുല്യമാകുന്നതുവരെ ഈ പ്രക്രിയ തുടരുന്നു. ലീനഗാഢത സ്തരത്തിനിരുവശത്തും തുല്യമായാൽ സ്തരത്തിനിരുവശത്തുമുള്ള ലായനി ഐസോടോണിക് ആയെന്നുപറയാം. എന്നാൽ ഉയർന്ന ഗാഢതയുള്ള സ്ഥലത്ത് (hypertonic)ബാഹ്യമർദ്ദം പ്രയോഗിക്കുക വഴി ജലതൻമാത്രയുടെ ഈ സഞ്ചാരം തടയാം. ഇതിനെ റിവേഴ്സ് ഓസ്മോസിസ് എന്നുവിളിക്കുന്നു.<ref>http://www.wisegeek.com/what-is-osmosis.htm</ref> കൂടാതെ ലീനഗാഢത കുറവുള്ള ഭാഗത്തുനിന്ന് ലീനം(solute) അർദ്ധതാര്യസ്തരത്തിലൂടെ അതിന്റെ ഗാഢത കൂടുതലുള്ള ഭാഗത്തേയ്ക്ക് പ്രവേശിക്കുന്നത് തടയത്തക്ക തരത്തിൽ ഉയർന്ന ഗാഢതയുള്ള (hypertoic) ലായനിയിൽ ഉണ്ടാകുന്ന മർദ്ദമാണ് വൃതിവ്യാപന മർദ്ദം അഥവാ ഓസ്മോട്ടിക് പ്രഷർ. ഇത് ലായനിയിൽ ലയിച്ചുചേർന്നിരിക്കുന്ന ലീനതൻമാത്രകളുടെ ഗാഢതയ്ക്ക് നേർ അനുപാതത്തിലായിരിക്കും(directly proportional). ഗാഢത കൂടുന്നതിനനുസരിച്ച് ആ ലായനിയിലെ വൃതിവ്യാപനമർദ്ദവും കൂടുന്നു എന്ന് അനുമാനിക്കാം.തന്നെയുമല്ല, ശുദ്ധലായകത്തെക്കാൾ (pure solvent) ലായനിയ്ക്ക് (solution) ഓസ്മോട്ടിക് മർദ്ദം കൂടുതലായിരിക്കും.<ref>Fundamentals fof Plant Physiology, Dr.V.K.Jain, S.Chand&Company Ltd., page 34</ref>
[[File:Osmose en.svg|thumb|ഐസോടോണിക് അവസ്ഥ സംജാതമാക്കുവാൻ ജലതൻമാത്രകൾ ഒരു അർദ്ധതാര്യസ്തരത്തിലൂടെ സഞ്ചരിക്കുന്നു]]
 
വരി 12:
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
[http://www.wisegeek.com/what-is-osmosis.htm * വൈസ്ഗീക്ക് വെബ്സൈറ്റിലെ വൃതിവ്യാപനം പേജ്]<br />
 
[http://en.wikipedia.org/wiki/Osmosis * ഇംഗ്ലീഷ് വിക്കിപീഡിയ പേജ്]
 
"https://ml.wikipedia.org/wiki/വൃതിവ്യാപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്