"റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യയിൽ നിന്ന് [[ശ്രീലങ്ക|ശ്രീലങ്കയിൽ]] ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദാരഉദ്ദേശ്യത്തോടുകൂടി 1972 ൽ കൊല്ലം ജില്ലയിലെ കുളത്തുപ്പഴ എന്ന സ്ഥലത്ത് ആരംഭിച്ച ഒരു പദ്ധതിയാണ് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്. ആർ. പി. എൽ. എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്നത് കേരളസംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻകേന്ദ്ര സർക്കാരിന്റെയും ഒരു സംയുക്ത സംരംഭമാണ്. ഐ. എസ്. ഓ. 9001 : 2000 അംഗീകാരം ലഭിച്ച ആദ്യത്തെ പൊതുമേഖലാ പ്ലാന്റേഷൻ സ്ഥാപനം കൂടിയാണ് ഇത്.
==ചരിത്രം==
[[ശ്രീലങ്ക|ശ്രീലങ്കയിലെ]] ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കുക എന്ന ഉദാരഉദ്ദേശ്യത്തോടുകൂടി 1972 ൽ ആരംഭിച്ച പദ്ധതിയാണിത്. 1964 ലെ 'ശാസ്ത്രി സിരിമാവോ' ഉടമ്പടി പ്രകാരം ആറു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പുനരദിവസിപ്പിക്കേണ്ടിപുനരധിവസിപ്പിക്കേണ്ടി വന്നു. ഈ പദ്ധതി കേരളത്തിലാരംഭിച്ചത് [[കേരള വനം വകുപ്പ്|കേരള വനം വകുപ്പിന്റെ]] സഹാത്തോടെയാണ്. 1972 ൽ ആയിരനല്ലൂരും 1973 ൽ [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിലുമായി]] കേരള വനം വകുപ്പ് ആദ്യ പ്ലാന്റേഷൻ ആരംഭിച്ചു. സ്ഥാപന- ധനകാര്യത്തിലൂടെ അധിക ധനം സജ്ജമാക്കുന്നതിനും സർക്കാർ ഖജനാവിന്റെ ആയാസം കുറയ്ക്കുന്നതിനും വേണ്ടി കേരളാ വനം വകുപ്പിന്റെ [[റബ്ബർ]] പ്ലാന്റേഷൻ പദ്ധതി 1976 മേയ് 5 ന് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന സ്ഥാപനമാക്കി മാറ്റി.