"കടയ്ക്കൽ ദേവീക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
== ചരിത്രം ==
മൂന്നു സഹോദരിമാർ കേരളത്തിന്റെ വടക്കുഭാഗത്തു നിന്ന് യാത്ര ആരംഭിച്ച് അഞ്ചലിലെ ഇന്നത്തെ ഊട്ടുപറമ്പെന്ന സ്ഥലത്ത് പാലമരച്ചുവട്ടിൽ വിശ്രമിച്ചതായി കരുതപ്പെടുന്നു. കടയാറ്റു വലിയ പോറ്റി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മുളവന കടയാറ്റു കുടുംബത്തിലെ ഉണ്ണിത്താൻ അഞ്ചൽ കളരിയിൽ താമസിക്കുന്നുണ്ടായിരുന്നു. ഇദ്ദേഹമാണ് അവർക്ക് ദാഹശമനത്തിനായി ഇളനീർ കൊടുത്ത് പാലമരക്കൊമ്പു വെട്ടി വയൽവരമ്പിൽ തണലുണ്ടാക്കിക്കൊടുക്കുകയും ചെയ്തത്. അവർക്ക് അദ്ദോഹത്തിന്റെ ഒഴിഞ്ഞ ഭവനത്തിൽ ഒരുനാൾ അന്തിയുറങ്ങുവാനുള്ള അനുവാദവും കൊടുത്തു. അദ്ദേഹം ഊണിനു വേണ്ടി എർപ്പാടുകൾ ചെയ്ത് തിരികെ വന്നപ്പോൾ മൂവരിൽ ഒരാൾ മരിച്ചു കിടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അവർ ദേവതകളാണെന്ന് ബോധ്യമാവുകയും അഞ്ചൽ കളരിയിൽ ദേവി പ്രതിഷ്ഠ നടത്തുകയും ചെയ്തു. കടയ്ക്കൽ ഭഗവതി ക്ഷേത്തിലെ പൂജാരികൾ ബ്രാഹ്മണരല്ല. നെട്ടൂർ‌ കുറുപ്പന്മാരാണ് പൂജകൾ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തിൽ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാദിച്ചു വരുന്നത്. ഭക്തജനങ്ങൾ നേർച്ചയായി നൽകിയിട്ടുള്ളവയുമുണ്ട്. പന്ത്രണ്ടു വർത്തിലൊരിക്കൽ കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയിൽ എത്തിക്കുന്ന ഉത്സവമാണ് 'മുടിയെഴുന്നള്ളത്ത്'. ജ്യേഷ്ഠത്തി കടയ്ക്കൽ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം. രാജഭരണകാലത്തും മുടിയെഴുന്നള്ളത്ത് നടന്നിട്ടുണ്ട്. അഞ്ചൽ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളിൽ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു.
==പ്രധാന ചടങ്ങുകൾ==
 
ആദ്യമായി മുടിയെഴുന്നള്ളത്ത് നടത്തുവാനുള്ള സമ്മതത്തിനായി അഞ്ചൽ കരക്കാർ കടയ്ക്കൽ കരക്കാരെ രേഖാമൂലം സമീപിക്കുന്നു. അഞ്ചൽ ആറുകരക്കാർ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. അവരിൽ പ്രധാനികൾ പ്രാഥമിക ചർച്ചകൾക്കു ശേഷം കടയ്ക്കൽ കരക്കാരെ സമീപിക്കുകയും ഇരുകൂട്ടരും മുടിയെഴുന്നള്ളത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു.
പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് മുടിയെഴുന്നള്ളത്ത് നടക്കുന്നത്.പല പരീക്ഷണ ഘട്ടങ്ങളിലും സാക്ഷാൽ ശിവൻ വേഷം മാറി വന്നിട്ടുണ്ട്
=== അവലംബം ===
"https://ml.wikipedia.org/wiki/കടയ്ക്കൽ_ദേവീക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്