"തബല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
== തബലയുടെ ഘടന ==
തബലക്ക് രണ്ട് വാദ്യങ്ങളാണുള്ളത്. സ്ത്രൈണ-സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന് ചെറിയ വാദ്യവും പുരുഷ സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന വലിയ വാദ്യവും. വലിയ വാദ്യത്തെ "ധഗ" എന്നും ചെറിയ വാദ്യത്തെ തബല എന്നും വിളിക്കുന്നു. രണ്ട് വാദ്യത്തിലും മുകളിലെ തുകലിൽ മൂന്ന് സ്ഥാനങ്ങളുണ്ട്. ആവ യഥാക്രമം കിനാര, മൈധാൻ, സിഹായി എന്നിങ്ങനെ അറിയപ്പെടുന്നു. ഈയവും ചൊറും ചേർത്ത മിശ്രിതവുമുപയോഗിച്ചാണു മദ്ധ്യത്തിലെ സിഹായി (മഷി) നിർമ്മിക്കുന്നത്. ആടിന്റെ തുകലാണു സാധാരണയായ് തബല നിർമാണത്തിനുപയോഗിക്കാറ്; തടികൊണ്ടുള്ള തബലയിലും ലോഹം അല്ലെങ്കിൽ മണ്ണ് കൊണ്ടുള്ള ധഗയിലും തുകൽ-വള്ളികളാൽ അവയെ ബന്ധിച്ചിരിക്കുന്നു. ഈ തുകൽ വള്ളികളെ ബത്തി എന്നറിയപ്പെടുന്നു. ഗട്ട എന്ന് വിളിക്കുന്ന തടിക്കട്ടകൾ തബലയിലെ തുകൽ-വള്ളികൾക്കിടയിൽ തിരുകിയിരിക്കുന്നു. ആവ സ്വരസ്ഥാന ക്രമീകരണത്തിനു ഉപയൊഗിക്കപ്പെടുന്നു. ധഗയ്ക്ക് പ്രത്യേക സ്വരസ്ഥാനങ്ങൾ ഇല്ല. അതിൽനിന്നുള്ള ഘനമേറിയ ശബ്ദം തബലയുടെ ശബ്ദത്തോട് ചേർന്നാണു മനോഹരമായ സംഗീതമുണ്ടാകുന്നത്. തബലയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് വിരൽ തുകലിൽ പതിക്കുന്ന സ്ഥാനവും ശക്തിയുമാണെങ്കിൽ, ധഗയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് കൈക്കുഴകൊണ്ട് വരുത്തുന്ന മർദ-വ്യത്യാസവും വിരലുകളുമാണ്.
 
== ഐതീഹ്യം ==
പഘാവജ് എന്ന വാദ്യത്തിൽ നിന്നുമാണു തബല നിർമ്മികച്ചതെന്ന് പറയപ്പെടുന്നു. ഹിന്ദുമത വിശ്വാസപ്രകാരമുള്ള അർദ്ധനാരീശ്വര സങ്കല്പവുമായ് പഘാവജ് ബന്ധപ്പെട്ടിരിക്കുന്നു. ഗണപതിയുടെ വാദ്യമെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഇത് മൄദംഗം പോലെ ഇരുവശങ്ങളിലും തുകലോടുകൂടിയവയായിരുന്നു. അതിനെ രണ്ട് വാദ്യങ്ങളാക്കിയത്രെ തബലയുണ്ടാക്കിയത്. "തൊടാ, ഫിർ ഭീ ബോല" (മുറിച്ചിട്ടും പാടി) - അങ്ങനെയത്രെ തബല എന്ന പേരു വന്നത്. അറബിയിലെ "തബൽ" (ഡ്രം) എന്ന വാക്കിൽ നിന്നുമെന്ന് മറ്റൊരു വാദവും നിലവിലുണ്ട്.
 
== തബലയും സംസ്കാരവും ==
"https://ml.wikipedia.org/wiki/തബല" എന്ന താളിൽനിന്ന് ശേഖരിച്ചത്