"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
== ചരിത്രം ==
'''പള്ളി''' എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു. [[പാലിയൊലിത്തിക്]] ലിപിയിൽ അഹിന്ദുക്കളുടെ ആരാധനാലയം എന്നർത്ഥം വരുന്ന ഈ പദമാണു പിന്നീട് മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെ സൂചിപ്പിക്കാനും മലയാളത്തിൽ ഉപയൊഗിച്ചുവരുന്നത്.{{അവലംബം}} കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട്. [[മൈനാഗപ്പള്ളി]], [[കാർത്തികപ്പള്ളി]] തുടങ്ങിയ സമീപസ്ഥലങ്ങളും പഴയ ബുദ്ധ പഠന കേന്ദ്രങ്ങൾ ആയിരുന്നുവെന്ന് കരുതുന്നു. ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ കരുനാഗപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് ഈ ചരിത്രത്തെ സാധൂകരിക്കുന്നു. അധികം അകലെയല്ലാത്ത [[ശാസ്താംകോട്ട|ശാസ്താംകോട്ടയുടെ]] ചരിത്രവുമായും പള്ളി എന്ന പദത്തെ ബന്ധപ്പെടുത്താം.
 
മുൻകാലത്ത് [[ആയ് രാജ്യം|ആയ് രാജ്യത്തിന്റെ]] ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് [[ഓടനാട്|ഓടനാടിന്റെ]] ഭാഗമായി മാറിയെന്നു കരുതുന്നു. അതിനുശേഷം [[കായംകുളം രാജവംശം|കായംകുളം രാജാക്കന്മാരുടെ]] ആസ്ഥാനമായിരുന്നു കരുനാഗപ്പളിയെന്നു കരുതപ്പെടുന്നു. താലൂക്കിലെ [[മരതൂർകുളങ്ങര|മരതൂർകുളങ്ങരയിൽ]] നിന്നും 9-ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം കണ്ടെടുത്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്