"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--{{cleanup}}
വരി 26:
 
== ചരിത്രം ==
'''പള്ളി''' എന്നത് ബുദ്ധ പഠനകേന്ദ്രങ്ങളെബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു. [[പാലിയൊലിത്തിക്]] ലിപിയിൽ അഹിന്ദുക്കളുടെ ആരാധനാലയം എന്നർത്ഥം വരുന്ന ഈ പദമാണു പിന്നീട് മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെ സൂചിപ്പിക്കാനും മലയാളത്തിൽ ഉപയൊഗിച്ചുവരുന്നത്. കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട്. [[മൈനാഗപ്പള്ളി]], [[കാർത്തികപ്പള്ളി]] തുടങ്ങിയ സമീപസ്ഥലങ്ങളും പഴയ ബുദ്ധ പഠന കേന്ദ്രങ്ങൾ ആയിരുന്നുവെന്ന് കരുതുന്നു. ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ കരുനാഗപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് ഈ ചരിത്രത്തെ സാധൂകരിക്കുന്നു. അധികം അകലെയല്ലാത്ത [[ശാസ്താംകോട്ട|ശാസ്താംകോട്ടയുടെ]] ചരിത്രവുമായും പള്ളി എന്ന പദത്തെ ബന്ധപ്പെടുത്താം.
 
മുൻകാലത്ത് [[ആയ് രാജ്യം|ആയ് രാജ്യത്തിന്റെ]] ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് [[ഓടനാട്|ഓടനാടിന്റെ]] ഭാഗമായി മാറിയെന്നു കരുതുന്നു. അതിനുശേഷം [[കായംകുളം രാജവംശം|കായംകുളം രാജാക്കന്മാരുടെ]] ആസ്ഥാനമായിരുന്നു കരുനാഗപ്പളിയെന്നു കരുതപ്പെടുന്നു. താലൂക്കിലെ [[മരതൂർകുളങ്ങര|മരതൂർകുളങ്ങരയിൽ]] നിന്നും 9-ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം കണ്ടെടുത്തിട്ടുണ്ട്.
 
കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് [[പടനായർകുളങ്ങര ക്ഷേത്രം]]. ഇവിടെയുള്ള [[പണ്ടാരത്തുരുത്ത് ക്രിസ്ത്യൻ പള്ളി]] [[പോർച്ചുഗീസുകാർ]] നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. സമുദ്രയാത്ര ചെയ്തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ, തങ്ങൾ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേർച്ച നേരുകയും, ആ നേർച്ച പ്രകാരം, പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിതെന്നും അതിനാലാണ് ഈ പള്ളി പോർച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നതെന്നും വിശ്വസിക്കുന്നു.
 
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര നിന്നും കണ്ടെടുത്ത “പള്ളിക്കൽ പുത്രൻ” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുറെ നാൾ ഇതു കരുനാഗപ്പള്ളിയിൽ പടനായർക്കുളങ്ങര അമ്പലത്തിനു പടിഞ്ഞാറു വശം സ്ഥാപിച്ചിരുന്നതായി മുതിർന്നവർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് ദലൈലാമ തന്റെ സന്ദർശ്ശന വേളയിൽ ഇവിടെ പൂജ നടത്തിയത് പലരും ഒർക്കുന്നു. ഇപ്പൊൾ ഈ വിഗ്രഹം കൄഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.
 
== ദുരന്തസംഭവങ്ങൾ ==
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്