"ജലന്ധർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (Robot: Modifying mr:जलंधर to mr:जालंदर; സൗന്ദര്യമാറ്റങ്ങൾ)
(ചെ.)
[[മഹാഭാരതം|മഹാഭാരതത്തിൽ]] 'പ്രസ്ഥാല' എന്ന പേരിൽ ജലന്ധർ പരാമർശിക്കപ്പെടുന്നു. [[ബിയാസ് നദി|ബിയാസ്]], [[സത്‌ലജ് നദി|സത് ലജ്]] നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത്‌ വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ
.
പഞ്ചാബിലെ പ്രധാന വ്യാവസായിക കേന്ദ്രം കൂടിയാണ് ജലന്ധർ നഗരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക സാമഗ്രി ഉത്പാദക നഗരമായി ജലന്ധറിനെ വിശേഷിപ്പിക്കാറുണ്ട്. [[ഹോക്കി]], [[ക്രിക്കറ്റ്‌]], [[ഗോൾഫ്]] എന്നീ കായികങ്ങളിൽ ഒട്ടേറെ പ്രമുഖരെ സൃഷ്ടിച്ച നഗരം കൂടിയാണ് ജലന്ധർ. [[1970]]-കളിലെ [[ഹരിതവിപ്ലവം|ഹരിത വിപ്ലവത്തിന്]] ശേഷം ജലന്ധർ പഞ്ചാബിന്റെ കാർഷിക മേഖലയുടെ സിരാകേന്ദ്രമായി മാറി.
 
[[അമൃത്സർ|അമൃത്സറിനും]] [[ദില്ലി|ദില്ലിക്കുമിടയിൽ]] സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയിൽ‌പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ
 
ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് [[പാകിസ്ഥാൻ]] അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.
 
സ്വാതന്ത്ര്യ സമര രക്തസാക്ഷി [[ഭഗത് സിംഗ്]], മുൻ പ്രധാന മന്ത്രി [[ഐ.കെ. ഗുജറാൽഗുജ്റാൾ]] , മുൻ പാകിസ്ഥാൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത്‌ പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ്‌ കളിക്കാരായ ലാല[[ലാലാ അമർനാഥ്]], [[ഹർഭജൻ സിംഗ്]] എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.
 
[[വർഗ്ഗം:പഞ്ചാബിലെ നഗരങ്ങൾ]]
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1444518" എന്ന താളിൽനിന്ന് ശേഖരിച്ചത്