"ആശയവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:James Hopwood Jeans.jpg|thumb|240px|"[[പ്രപഞ്ചം]] ഒരു വലിയ യന്ത്രം എന്നതിനു പകരം വലിയൊരു ചിന്തയായി തിരിച്ചറിയപ്പെടാൻ തുടങ്ങുന്നു" എന്നെഴുതിയ 20-ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജെയിംസ് ജീൻസ്]]
 
ഉണ്മ അല്ലെങ്കിൽ ഉണ്മയായി നമുക്ക് അനുഭവപ്പെടുന്നത് എല്ലാം മൗലികമായും മനസ്സിന്റെ നിർമ്മിതി ആയതിനാൽ മാനസികവും അഭൗതികവും ആണെന്നു വാദിക്കുന്ന ദർശനങ്ങളുടെ പൊതുസംജ്ഞയാണ് '''ആശയവാദം'''. [[വിജ്ഞാനശാസ്ത്രം|ജ്ഞാനശാസ്ത്രത്തിൽ]] ആശയവാദം മനഃബാഹ്യമായ അറിവിന്റെ സാദ്ധ്യതയയിലുള്ള അവിശ്വാസമാകുന്നു. സത്താമീമാംസയിൽ ആശയവാദം, എല്ലാ ഉണ്മയും മാനസികമോ ആത്മീയമോ മാത്രമാണെന്നു വാദിക്കുന്നു.<ref name="Brittanica">Daniel Sommer Robinson, "Idealism", Encyclopædia Britannica, http://www.britannica.com/EBchecked/topic/281802/idealism</ref> മനസ്സിന്റെ പ്രാഥമികത അംഗീകരിക്കാത്ത എല്ലാ ഭൗതിക, ദ്വൈത-വാദങ്ങളേയും അങ്ങനെ അതു തിരസ്കരിക്കുന്നു. ആശയവാദത്തിന്റെ തീവ്രരൂപം അവനവന്റെ അസ്ഥിതം മാത്രമേ ഉറപ്പിക്കാനാവൂ എന്നു ശഠിക്കുന്ന അഹംമാത്രവാദം (solipsism) വരെ എത്താം.
"https://ml.wikipedia.org/wiki/ആശയവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്