"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ആയുർവേദം|ആയുർവേദത്തിലെ]] [[ത്രിദോഷം|ത്രിദോഷസങ്കൽപ്പം]] ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകൻ.[[ആയുർവേദത്തിലെ ത്രിമൂർത്തി|ആയുർവേദത്തിലെ ത്രിമൂർത്തികളിൽ]] പ്രധാനിയാണ്‌ ചരകൻ. [[സുശ്രുതൻ]], [[വാഗ്ഭടൻ]] എന്നിവരാണ്‌ മറ്റു രണ്ടുപേർ. രണ്ടായിരം വർഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ '[[ചരക സംഹിത|ചരകസംഹിതയിൽ]]' കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌.
 
എന്നാൽ ചരകൻ എന്നത് ഒരു വ്യക്തിയല്ലെന്നും കുശാനരുടെ കൊട്ടാരം വൈദ്യർക്ക് നൽകുന്ന സ്ഥാനപ്പേരാണെന്നും കുശാനചക്രവർത്തിയായിരുന്ന കനിഷ്കന്റെ ഒരു കൊട്ടാരം വൈദ്യനായിരുന്ന കബിലബലനാണ് ചരകസംഹിത രചിച്ചതെന്നും അഭിപ്രായമുണ്ട്.
 
149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യിൽ വിവരിക്കുന്നു. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ 'സംഹിത'യിൽ കാണാം.
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്