"വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: cv:Çуткăç
വരി 33:
 
ആധുനിക ഇലക്ട്രോണിക് നാവികോപകരണങ്ങളുടെ ഉപയോഗവും [[ഉപഗ്രഹവാർത്താവിനിമയം|സാറ്റലൈറ്റ്]] വഴിയുള്ള മാർഗനിർദേശവും സാധ്യമായതോടെ എല്ലാ രാജ്യങ്ങളിലുമായി പ്രവർത്തിപ്പിക്കുന്ന ദീപസ്തംഭങ്ങളുടെ എണ്ണം 1500-ൽ താഴെയായി കുറഞ്ഞിട്ടുണ്ട്. എങ്കിലും മറ്റു സംവിധാനങ്ങളോടൊപ്പം ദീപസ്തംഭങ്ങളെയും കടൽയാത്രക്കാർ ഇന്നും ആശ്രയിച്ചുവരുന്നു. നാവിഗേഷൻരംഗത്ത് പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. അതതു സ്ഥലത്തിന്റെ പഴമയുടെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നിർമാണവൈദഗ്ധ്യത്തിന്റെയും തെളിവായ ദീപസ്തംഭങ്ങൾ പില്ക്കാലത്ത് മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. പല രാജ്യങ്ങളും ദീപസ്തംഭങ്ങളുടെ സംരക്ഷണത്തിനായി നിയമനിർമാണവും മറ്റു നടപടികളും സ്വീകരിച്ചിട്ടുണ്ട്. നോവോ സ്കോട്ടിയ ലൈറ്റ്ഹൌസ് പ്രിസർവേഷൻ സൊസൈറ്റി, വേൾഡ് ലൈറ്റ്ഹൌസ് സൊസൈറ്റി, അമച്വർ റേഡിയോ ലൈറ്റ്ഹൌസ് സൊസൈറ്റി എന്നിവ ദീപസ്തംഭങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘങ്ങളാണ്. ദീപസ്തംഭങ്ങളെക്കുറിച്ചുള്ള പഠനത്തിന് [[ഫറോളജി]] (Pharology)എന്നാണ് പേര്. (ആദ്യ ദീപസ്തംഭമായ 'ഫറോസ് ഒഫ് അലക്സാൻഡ്രിയ'യിൽനിന്ന് നിഷ്പന്നമായതാണ് ഈ പദം). ലോകമൊട്ടാകെ 'സംരക്ഷണ'ത്തിന്റെ പ്രതീകമായി ദീപസ്തംഭങ്ങളെ പരിഗണിച്ചുപോരുന്നു
 
==ഇവയും കാണുക==
* [[കേരളത്തിലെ വിളക്കുമാടങ്ങൾ]]
* [[തങ്കശ്ശേരി വിളക്കുമാടം]]
 
==കുറിപ്പുകൾ==
*http://www.dgllnoida.gov.in/head.html
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്